Latest NewsBollywoodNewsIndia

സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നും വലിയ തുക റിയയുടെ അക്കൗണ്ടിലേക്ക് കൈമാറിയതായി താരത്തിന്റെ കസിന്‍

അന്തരിച്ച നടന്‍ സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നും നടി റിയ ചക്രബര്‍ത്തിയുടെ അക്കൗണ്ടിലേക്ക് വന്‍ തുക കൈമാറിയതായി ബിജെപി എംഎല്‍എയും സുശാന്തിന്റെ കസിനുമായ നീരജ് കുമാര്‍ സിംഗ് ബാബ്ലു. അവരുടെ അക്കൗണ്ടിലേക്ക് വന്‍ തുക കൈമാറിയതായും ഇരുവര്‍ക്കും ജോയിന്റ് അക്കൗണ്ടുകളുണ്ടെന്നും ബബ്ലു പറഞ്ഞു. നടി റിയ ചക്രബര്‍ത്തിക്കെതിരെ സുശാന്ത് സിങ്ങിന്റെ പിതാവിന്റെ പരാതിയില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

ഇത് അന്വേഷണത്തിന്റെ പ്രശ്‌നമാണ്, പോലീസ് അവിടെ പോയി അന്വേഷണം നടത്തും, അതിനുശേഷം എല്ലാം വെളിപ്പെടുത്തുമെന്നും സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കരണ്‍ ജോഹറിനെയും മുംബൈ പോലീസ് ചോദ്യം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസുമായി ബന്ധപ്പെട്ട് നിരവധി മുന്‍നിര സിനിമാ താരങ്ങളെ ചോദ്യം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പ്രസ്താവന.

സുശാന്ത് സിംഗ് രജ്പുത്തിന്റെ പിതാവ് കൃഷ്ണ കിഷോര്‍ സിങ്ങിന്റെ പരാതിയെത്തുടര്‍ന്ന് ജൂലൈ 28 ന് നടി റിയ ചക്രബര്‍ത്തിക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കുന്നതുള്‍പ്പെടെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. റിയ ചക്രബര്‍ട്ടിയും ബന്ധുക്കളും തട്ടിപ്പ് നടത്തിയതായും സാമ്പത്തിക നേട്ടങ്ങള്‍ക്കായി നടനെ സമ്മര്‍ദ്ദത്തിലാക്കിയതായും രാജീവ് നഗര്‍ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള കെ കെ സിംഗ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button