തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതല്‍ കുരുക്കിലേയ്ക്ക്… സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങളുടെ ശേഖരണം ആരംഭിച്ച് എന്‍ഐഎ. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രി പിണറായി വിജയന്റെയും, മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി ശിവശങ്കറിന്റെയും ഓഫീസിലെയും സിസിടിവി ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു തുടങ്ങി.
കൂടാതെ മന്ത്രി കെ.ടി ജലീലിന്റെ ഓഫീസിലെ ദൃശ്യങ്ങളും എന്‍.ഐ.എ ശേഖരിക്കും. കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷ് മന്ത്രിയെ കാണാന്‍ എപ്പോഴെങ്കിലും ഓഫീസിലെത്തിയോ എന്നറിയാനാണ് പരിശോധന എന്നാണ് സൂചന. സ്വപ്ന മന്ത്രിയെ വിളിച്ചതായി ഫോണ്‍ രേഖകളില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
സ്വപ്ന സുരേഷ് പങ്കെടുത്ത സര്‍ക്കാര്‍ പരിപാടികളുടെ വീഡിയോയും, കോണ്‍സുലേറ്റിലെ സിസിടിവി ദൃശ്യങ്ങളും എന്‍.ഐ.എ പരിശോധിക്കും. അതോടൊപ്പം കേസിലെ പ്രതിയായ സന്ദീപ് നായരുടെ വര്‍ക്ക്ഷോപ്പ് സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തതിന്റെ ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചേക്കും.
Post Your Comments