Latest NewsNewsIndia

പൊതുസ്ഥലത്ത് തുപ്പിയത് അനിഷ്ടത്തോടെ നോക്കിയ യുവതിയുടെ വസ്ത്രങ്ങൾ വലിച്ചു കീറി യുവാവ്

അഹമ്മദാബാദ് : പൊതുസ്ഥലത്ത് തുപ്പിയത് അനിഷ്ടത്തോടെ നോക്കിയ യുവതിയെ പരസ്യമായി അക്രമിച്ച്  യുവാവ്. ഗുജറാത്തിലെ അഹമ്മദാബാദിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. യുവതിയും സഹോദരിയും സംസാരിച്ച് നിൽക്കുന്നതിനിടെ അതുവഴി പോയ യുവാവ് പൊതുവഴിയിൽ തുപ്പി. ഇത് കണ്ട യുവതി തുറിച്ച് നോക്കിയതാണ് യുവാവിനെ ചൊടിപ്പിച്ചത്.

യുവതിക്കരികിലെത്തിയ ഇയാൾ ഇവർ ധരിച്ചിരുന്ന ടീഷർട്ട് വലിച്ചു കീറുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇതുകണ്ട് സഹായിക്കാനെത്തിയ യുവതിയുടെ മാതാവിനും സഹോദരിക്കും മർദ്ദനമേറ്റു. ആളുകൾ ഓടിക്കൂടിയതോടെ പ്രതി രക്ഷപ്പെടുകയായിരുന്നു. രവി രാജ്പുത് എന്നയാളാണ് ആക്രമിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ക്രൂരമായി മർദ്ദനമേറ്റ ഇരുപത്തിനാലുകാരി വൈകാതെ തന്നെ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഒരക്ഷരം പോലും മിണ്ടാതെ നിന്ന തന്നെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button