KeralaLatest NewsNews

ശിവശങ്കറിന്റെ അറസ്റ്റ് വൈകുന്തോറും തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യതകൾ കൂടും, അറസ്റ്റ് ചെയ്യാതെ വിട്ടയച്ചത് സംശയാസ്പദമാണെന്നും മുല്ലപ്പള്ളി

തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

നയതന്ത്ര സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരായി തെളിവുകള്‍ പുറത്ത് വന്നാലും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേസെടുക്കില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേസിലെ പ്രതികളുമായി ബന്ധമുള്ള ശിവശങ്കറിന്റെ അറസ്റ്റ് വൈകുന്തോറും തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പിയും സി.പി.എമ്മും ഒത്തുകളിച്ച്‌ സ്വര്‍ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കേസ് അനന്തമായി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നത്. മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും ഇയാളെ അറസ്റ്റ് ചെയ്യാതെ എന്‍.ഐ.എ. വിട്ടയച്ചതും സംശയാസ്പദമാണെന്ന് മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button