ന്യൂയോര്‍ക്ക് : കോവിഡ് ,യുഎസ് നടത്തിയ പരീക്ഷണം വിജയകരം . വൈറസ് ശരീരത്തിലേയ്ക്ക് പടരുന്നത് തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞെന്ന് യുഎസ് മരുന്ന് കമ്പനി. അമേരിക്കന്‍ മരുന്നു നിര്‍മ്മാണ കമ്പനിയായ മോഡേണ കുരങ്ങന്മാരില്‍ നടത്തിയ പരീക്ഷണം വിജയകരമെന്ന് റിപ്പോര്‍ട്ട്. സാധാരണയായി മൂക്കിലൂടെയാണ് വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ മൂക്കില്‍ വച്ച് തന്നെ വൈറസ് പകരുന്നത് തടഞ്ഞുനിര്‍ത്തുന്നതില്‍ മോഡേണ വാക്സിന്‍ വിജയം കണ്ടതായാണ് റിപ്പോര്‍ട്ട്. ഓക്സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനക്കേയും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡില്‍ നിന്ന് ഇത്തരത്തിലുളള അനുകൂലമായ ഫലങ്ങള്‍ ലഭിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡിന് കാരണമാകുന്ന കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നത് തടയുന്നതിനുളള രോഗപ്രതിരോധശേഷി വാക്സിന്‍ വഴി കുരങ്ങന്മാര്‍ക്ക് ലഭിച്ചതായി പഠനത്തില്‍ വ്യക്തമാക്കുന്നു. വാക്സിന്‍ ഉപയോഗിച്ചതിന് പിന്നാലെ രോഗപ്രതിരോധശേഷിയില്‍ ഗുണപരമായ മാറ്റങ്ങള്‍ ദൃശ്യമായതായി ജേര്‍ണല്‍ ഓഫ് മെഡിസിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
mrna-1273 എന്ന പേരിലുളള വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനാണ് മോഡേണ കഴിഞ്ഞദിവസം തുടക്കമിട്ടത്. കോവിഡ് രോഗം ബാധിക്കാത്ത 30000 പേരെ കൂടി ഉള്‍പ്പെടുത്തി വിപുലമായ തോതിലുളള പരീക്ഷണത്തിനാണ് കമ്ബനി ലക്ഷ്യമിടുന്നത്. കമ്ബനിയുടെ ആദ്യ ഘട്ട പരീക്ഷണങ്ങള്‍ വിജയകരമായിരുന്നു. ഇതിന് പിന്നാലെയാണ് അവസാനഘട്ട പരീക്ഷണത്തിലേക്ക് കമ്ബനി കടക്കുന്നത്. അതിനിടെയാണ് ശാസ്ത്രലോകത്തിന് പ്രതീക്ഷ നല്‍കി വാക്സിന്‍ പരീക്ഷണം കുരങ്ങന്മാരില്‍ വിജയകരമായിരുന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.
Post Your Comments