തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് മുതല്‍ സ്വകാര്യ ബസ് സര്‍വീസുകൾ നിർത്തിവെക്കുന്നു. ബസുടമകളുടെ സംയുക്ത സമിതിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിന് ബസ് ടിക്കറ്റ് നിരക്ക് പരിഷ്കരിച്ചിരുന്നു. നിരക്ക് നിശ്ചയിക്കുന്നതിനുളള കിലോമീറ്റര്‍ പരിധി കുറച്ചായിരുന്നു പരിഷ്കരണം. എങ്കിലും നഷ്ടത്തിലാണ് ബസുകൾ ഓടുന്നതെന്നാണ് ഉടമകൾ വ്യക്തമാക്കുന്നത്. ഇതോടൊപ്പം ഡീസല്‍ വില വര്‍ധന ക്രമാതീതമായി ഉയരുന്നത് അടക്കമുളള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബസ് ഉടമകള്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കുന്നത്.
Post Your Comments