Latest NewsKeralaNews

ഉമ്മൻചാണ്ടിയുടെ മുൻ ഗൺമാൻ സലിംരാജിൽ നിന്നും പിടിച്ചെടുത്ത ഫോണുകൾ കാണാനില്ല

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഗൺമാൻ സലിം രാജിൽ നിന്നും സി ബി ഐ പിടിച്ചെടുത്ത മൂന്ന് ഫോണുകൾ കാണാനില്ലെന്ന് റിപ്പോർട്ട്. 2014ൽ ആണ് കടകംപള്ളി ഭൂമി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഫോണുകൾ പിടിച്ചെടുത്തത്. ഓഫീസ് മാറിയപ്പോൾ ഫോൺ കാണാതായെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

Read also: സംസ്ഥാനത്ത് 2 കോവിഡ് മരണങ്ങള്‍ കൂടി

അതേസമയം കേസിൽ ഏറെ നിർണായകമായ ഫോൺ നഷ്ടപ്പെട്ടതിൽ അസ്വഭാവികതയുള്ളതായാണ് സംശയം. ഫോൺ കണ്ടെത്തി തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സലിം രാജ് സിബിഐ കോടതിയെ സമീപിക്കുമെന്നും റിപ്പോർട്ടുണ്ട്. 2012 -13 കാലയളവിലാണ് കടകംപള്ളി വില്ലേജിന് കീഴിലെ 44.5 ഏക്കർ ഭൂമി വ്യാജ തണ്ടപ്പേർ ഉണ്ടാക്കി തട്ടിയെടുത്തത്. 27 പ്രതികളുള്ള കേസിൽ ഇരുപത്തിയൊന്നാം പ്രതിയാണ് സലിംരാജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button