KeralaLatest NewsIndia

കേരളത്തിലെ ഐഎസ് ബന്ധങ്ങള്‍ നിരീക്ഷിക്കാന്‍ എടിഎസ്; ഡിഐജി അനൂപ് കുരുവിള ജോണ്‍ നേതൃത്വം നല്‍കും

ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കേരളത്തിലെ സംഘങ്ങളെ പ്രത്യേകം നിരീക്ഷിക്കാന്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനോട്(എടിഎസ്) ഡിജിപി ആവശ്യപ്പെട്ടു.

തിരുവനന്തപുരം: കേരളത്തില്‍ ഐഎസ് ഭീകരര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ഐക്യരാഷ്ട്ര സംഘടന സമിതി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം ശക്തമാക്കാന്‍ പോലീസ്. കേരളത്തിലെ ഐഎസ് ഭീകരരുമായി ബന്ധമുള്ള സംഘങ്ങളെയും ഇവരുടെ പ്രവര്‍ത്തനങ്ങളെയും കുറിച്ച്‌ എന്‍ഐഎയും സംസ്ഥാന പോലീസും നേരത്തെ അന്വേഷണം തുടങ്ങിയിരുന്നു. ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കേരളത്തിലെ സംഘങ്ങളെ പ്രത്യേകം നിരീക്ഷിക്കാന്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനോട്(എടിഎസ്) ഡിജിപി ആവശ്യപ്പെട്ടു.

എടിഎസ് ഡിഐജി അനൂപ് കുരുവിള ജോണിനാണു ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം കൈമാറിയത്. സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചിനോടും കര്‍ശന ജാഗ്രത പാലിക്കാനും നിരീക്ഷണങ്ങള്‍ ശക്തമാക്കാനും പോലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ നിന്നും 89 പേരാണ് ഐഎസ്സില്‍ ചേരാന്‍ രാജ്യം വിട്ടതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഔദ്യോഗിക വിവരം. എന്നാല്‍ ലൗജിഹാദില്‍പ്പെടുത്തിയും മതപരമായി തെറ്റിദ്ധരിപ്പിച്ചും നൂറുകണക്കിന് പേരാണ് ഭീകരപ്രവര്‍ത്തനത്തിന് അഫ്ഗാനിസ്ഥാനിലും സിറിയയിലുമായ എത്തിയതെന്നാണ് ഇന്റര്‍ പോള്‍ ഉള്‍പ്പടെയുള്ള അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുള്ള തീവ്രവാദ സംഘടനയിലുള്ള അല്‍- ഖ്വയ്ദയില്‍ പാകിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ നിന്ന് 150 മുതല്‍ 200 വരെ തീവ്രവാദികള്‍ ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന യുഎന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഒരു അംഗരാജ്യത്തിന്റെ കണക്ക് പ്രകാരം 2019 മെയ് 10 ന് പ്രഖ്യാപിച്ച ഐഎസ്‌ഐഎല്‍ ഇന്ത്യന്‍ അഫിലിയേറ്റില്‍ (ഹിന്ദ് വിലായ) 180 മുതല്‍ 200 വരെ അംഗങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button