ടെഹ്‌റാന്‍ : യുഎസിനും അറബ് സഖ്യസേനയ്ക്കും ഇറാന്റെ മുന്നറിയിപ്പ് ,. അമേരിക്കന്‍ യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും തകര്‍ക്കാന്‍ ഇറാന്‍ ഒരുങ്ങുന്നു സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്ത്. ഇറാന്റെ ഏറ്റവും വലിയ ശത്രുക്കള്‍ അറബ് സഖ്യസേനയും അവര്‍ക്ക് പിന്തുണകൊടുക്കുന്ന അമേരിക്കയുമാണ്. ഇതിനാല്‍ തന്നെ ഇറാന്റെ ലക്ഷ്യം അമേരിക്കന്‍ യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും തകര്‍ക്കുക എന്നത് തന്നെയാണ്. ഇതിനായുള്ള പരിശീലനമാണ് ഇറാനില്‍ നടക്കുന്നതും നടന്നിട്ടുള്ളതുമെന്നുമാണ് സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്നും വ്യക്തമായിരിക്കുന്നത്.
ഇറാന്‍ സൈനികാഭ്യാസങ്ങള്‍ പോലും യുഎസിനെ തകര്‍ക്കല്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് യുഎസ് വിമാനവാഹിനി കപ്പലുകള്‍ മുക്കുകയും മിസൈലിട്ട് കത്തിക്കുകയും ചെയ്യുക എന്നത്. ഇതിനുള്ള പരിശീലനവും ഇറാന്‍ നടത്തുന്നുണ്ട്, നടത്തിയിട്ടുണ്ട്. നേരത്തെ നടത്തിയിട്ടുള്ള, വിമാനവാഹിനി കപ്പല്‍ മുക്കല്‍ ദൗത്യം വീണ്ടും നടത്താന്‍ പോകുകയാണ് ഇറാന്‍. ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു.
അമേരിക്കയുടെയും അറബ് സഖ്യ സേനകളുടെയും വെല്ലുവിളികള്‍ ശക്തമായതോടെ ഇറാന്‍ പുതിയ ആയുധങ്ങള്‍ നിര്‍മിക്കുന്നതിന്റെയും സൈനികാഭ്യാസങ്ങള്‍ നടത്തുന്നതിന്റെയും തിരക്കിലാണെന്നാണ് റിപ്പോര്‍ട്ട് . ശത്രുക്കളുടെ കപ്പലുകളും പോര്‍വിമാനങ്ങളും എങ്ങനെ നേരിടാമെന്നത് കേന്ദ്രീകരിച്ചാണ് ഇറാന്റെ പ്രധാന പരിശീലനങ്ങള്‍ നടക്കുന്നത്.
Post Your Comments