മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിൽ മാധ്യമപ്രവർത്തകർക്കരുടെ ചോദ്യത്തിനെതിരെ ബിജെപി പ്രവർത്തകൻ സന്ദീപ് വചസ്പതി. സിപിഎമ്മും ബിജെപിയും തമ്മിൽ തിരഞ്ഞെടുപ്പ് ധാരണ എന്ന പ്രതിപക്ഷ നേതാവിൻറെ ആരോപണത്തെപ്പറ്റി മുഖ്യമന്ത്രിയോട് ചോദിക്കാൻ പാടില്ല. എന്നാൽ കോൺഗ്രസും ബിജെപിയും തമ്മിൽ ധാരണ എന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആരോപണം ഗൗരവമുള്ളതും , അത് കേരളം മുഴുവൻ ചർച്ച ചെയ്യണ്ട വിഷയവും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം…………………..
സിപിഎമ്മും ബിജെപിയും തമ്മിൽ തിരഞ്ഞെടുപ്പ് ധാരണ എന്ന പ്രതിപക്ഷ നേതാവിൻറെ ആരോപണത്തെപ്പറ്റി മുഖ്യമന്ത്രിയോട് ചോദിക്കാൻ പാടില്ല. പക്ഷേ കോൺഗ്രസും ബിജെപിയും തമ്മിൽ ധാരണ എന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആരോപണം ഗൗരവമുള്ളതാണ്. അതേപ്പറ്റി കേരളം മുഴുവൻ ചർച്ച ചെയ്യണം. ഇതാണ് ചില അടിമകളുടെ നിലപാട്.
മനുഷ്യന് സാമാന്യബുദ്ധി ചിലനേരമെങ്കിലും കൈമോശം വരാം. പക്ഷേ ഇമ്മാതിരി നന്ദിയും യജമാന സ്നേഹവും ചില പ്രത്യേക ജീവികൾക്ക് മാത്രമേ കാണൂ. അത് ഏത് ബ്രീഡായാലും.
Post Your Comments