KeralaLatest NewsNews

സംസ്ഥാനത്ത് 2 കോവിഡ് മരണങ്ങള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു കോവിഡ് മരണങ്ങള്‍ കൂടി. ഞായറാഴ്ച മരിച്ച കാസര്‍കോട് സ്വദേശിനി ശശിധര, തിങ്കളാഴ്ച വണ്ടാനം മെഡിക്കല്‍ കോളജില്‍വച്ചു മരിച്ച ആലപ്പുഴ മാരാരിക്കുളം കാനാശേരില്‍ ത്രേസ്യാമ്മ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വണ്ടാനം മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു ത്രേസ്യാമ്മ മരിച്ചത്. കാസര്‍കോട് താളിപ്പടപ്പ് സ്വദേശിനിയായ ശശിധര സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button