തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. 679 പേർക്ക് രോഗമുക്തി ഉണ്ടായി. രോഗമുണ്ടായവരിൽ 888 പേർക്ക് സമ്പർക്കം മൂലം ആണ് രോഗം പകർന്നത്. എന്നാൽ 55 പേർക്ക് ഉറവിടം വ്യക്തമല്ല. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 96 പേർ. 36 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.
4 മരണവും റിപ്പോർട്ട് ചെയ്തു. എറണാകുളം സ്വദേശി അബൂബക്കർ(72) , കാസർകോട് സ്വദേശി അബ്ദു റഹ്മാൻ(70), ആലപ്പുഴയിലെ സൈന്നുദ്ധീൻ(67), തിരുവനന്തപുരത്ത് സെൽവമണി(65) എന്നിവരാണ് മരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാനത്ത് ജില്ല തിരിച്ചുള്ള കണക്ക്,
തിരുവനന്തപുരം- 227
കൊല്ലം – 95
പത്തനംതിട്ട – 63
ആലപ്പുഴ – 84
കോട്ടയം – 118
പാലക്കാട് -86
തൃശൂര്‍ -109
കണ്ണൂര്‍ -43
കാസര്‍കോട് -38
വയനാട് – 53
എറണാകുളം – 70
കോഴിക്കോട്- 67
മലപ്പുറം -112
ഇടുക്കി – 7
തിരുവനന്തപുരം മേനംകുളം കിന്‍ഫ്ര പാര്‍ക്കില്‍ 88 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 300 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 88 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ ക്ലസ്റ്ററുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി രോഗ വ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. തീരദേശത്തിന് പുറമെ ചില സ്ഥലങ്ങളിലും രോഗ വ്യാപനം രൂക്ഷമാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
റാപ്പിഡ് ആന്റിജന്‍ പരിശോധന ഈ മാസം നാലാം തീയതി മുതല്‍ ജില്ലയില്‍ നടത്തുന്നുണ്ട്. പുല്ലുവിള ഉള്‍പ്പെടെയുള്ള കടലോര മേഖലയില്‍ 1150 ടെസ്റ്റുകള്‍ ഇന്ന് നടത്തിയെന്നും അദ്ദേഹം പറഞ്ഞു. പാറശാല താലൂക്ക് ആശുപത്രിയിലെ 2 രോഗികള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ശസ്ത്രക്രീയ വാര്‍ഡിലെ രോഗികള്‍ക്കാണ് കൊവിഡ് ബാധിച്ചത്. ആശുപത്രിയിലെ നാല് കൂട്ടിരിപ്പുകാര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.
സെക്രട്ടേറിയേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും കൊവിഡ് സ്ഥിരീകരിച്ചു.നെയ്യാറ്റിന്‍കര സ്വദേശിയായ ഇദ്ദേഹം ഇന്നലെയും സെക്രട്ടേറിയറ്റില്‍ ഡ്യൂട്ടിക്കെത്തിയിരുന്നുവെന്നാണ് വിവരം.തിരുവനന്തപുരത്തെ പൂവാര്‍ ഫയര്‍ സ്റ്റേഷനില്‍ കൊവിഡ് പടരുന്നതും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ഇവിടെ ജോലി ചെയ്യുന്ന ഒമ്പത് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മൂന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ പൂവാര്‍ ഫയര്‍ സ്റ്റേഷനില്‍ ആകെ രോഗികളുടെ എണ്ണം 12 ആയി. പതിനൊന്ന് ജീവനക്കാര്‍ നിലവില്‍ നിരീക്ഷണത്തിലാണ്.
Post Your Comments