അടിമാലി: മുത്തന്‍ കുടി സുബ്രമണ്യന്‍ ക്ഷേത്രത്തിലെ മയിലിനെ നായാട്ടു സംഘം വെടിവച്ചു കൊന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നതെന്നാണ് സൂചന. പുലര്‍ച്ചെയാണ് ക്ഷേത്രത്തിന് സമീപം മയിൽ ചത്ത് കിടക്കുന്നത് കണ്ടത്. ഇതോടെ പ്രതിഷേധമായി വിശ്വാസികൾ രംഗത്തെത്തി. മുത്തന്‍കുടി മേഖലയില്‍ നായാട്ട് സംഘത്തിന്റെ ശല്യം ശക്തമാണെന്നാണു നാട്ടുകാര്‍ ആരോപിക്കുന്നത്. അധികൃതരോട് പരാതി പറഞ്ഞിട്ടും കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ കുറ്റവാളികളെ എത്രയും പെട്ടന്ന് അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ സ്വികരിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് രാജാക്കാട് പ്രഖണ്ഡ് കമ്മിറ്റി ആവശ്യപ്പെട്ടു.
Post Your Comments