ന്യൂഡല്‍ഹി : ജമ്മു കശ്മീരിന്റെ അമിതാധികാരം എടുത്തു കളഞ്ഞതിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഇന്ത്യക്കെതിരെ പ്രതിഷേധ പരിപാടികള്‍ നടത്താന്‍ ഒരുങ്ങി പാകിസ്ഥാന്‍. ആഗസ്റ്റ് അഞ്ചിന് ഇന്ത്യക്കെതിരെ പാക് സൈന്യം നിരവധി പ്രതിഷേധപരിപാടികള്‍ ആസൂത്രണം ചെയ്തതായി സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. അന്നേ ദിവസം കരിദിനം ആയി ആചരിക്കാനാണ് പാകിസ്ഥാന്റെ തീരുമാനം. ആഗസ്റ്റ് അഞ്ചിന് പാകിസ്ഥാനില്‍ സംഘടിപ്പിക്കുന്ന പരിപാടികളുടെ വിശദാംശങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്.
ജമ്മു കശ്മീരിന്റെ അമിതാധികാരം എടുത്തുകളഞ്ഞതില്‍ ഇന്ത്യയെ വിമര്‍ശിച്ച് പാകിസ്താന്‍ ടിവി ചാനലുകളില്‍ വിവിധ പരിപാടികള്‍ സംപ്രേഷണം ചെയ്യും. അന്നേ ദിവസം ലോഗോകള്‍ കറുപ്പു നിറത്തിലാക്കാന്‍ അധികൃതര്‍ ചാനലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചാനല്‍ പരിപാടികള്‍ക്കുള്ള സ്‌ക്രിപ്റ്റുകള്‍ തയ്യാറാക്കുക പാക് സൈന്യത്തിന്റെയും, ചാരസംഘടനയായ ഐഎസ്‌ഐയുടേയും പബ്ലിക് റിലേഷന്‍ അംഗങ്ങളാണ്.
അന്നേ ദിവസം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാകിസ്താന്‍ എംബസ്സികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അമിതാധികാരം എടുത്തു കളഞ്ഞതിന്റെ വാര്‍ഷിക ദിനത്തില്‍ പാക് സൈന്യം വിദേശ മാദ്ധ്യമപ്രവര്‍ത്തകരുടെ സംഘത്തെ നിയന്ത്രണ രേഖയിലേക്ക് അയക്കും. നിയന്ത്രണ രേഖയില്‍ എത്തുന്ന മാദ്ധ്യമ പ്രവര്‍ത്തകരുടെ ഒരു സംഘത്തെ ഇന്ത്യയുടെയും പാകിസ്ഥാ ന്റെയും സൈനികരെ നിരീക്ഷിക്കുന്ന യുഎന്‍ സംഘത്തെ കാണും. ഇവര്‍ക്ക് മാദ്ധ്യമ പ്രവര്‍ത്തകര്‍ ഒരു വെള്ളപ്പേപ്പര്‍ കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments