കൊച്ചി: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കൊവിഡ് രോഗം സ്ഥിരീകരിച്ച് എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇടുക്കി മമ്മട്ടിക്കാനം ചന്ദന പുരയിടത്തിൽ വീട്ടിൽ സിവി വിജയൻ (61) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 നാണ് മരിച്ചത്. എറണാകുളത്ത് ലേക് ഷോർ ആശുപത്രിയിൽ അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് കോവിഡ് ബാധിച്ചത്. തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Post Your Comments