Latest NewsNewsIndia

രാത്രി പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളിൽ കയറി അടിവസ്ത്രങ്ങൾ കീറി നശിപ്പിക്കുന്നു; യുവാവ് അറസ്റ്റിൽ

ഇൻഡോർ : പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളിലും പിജികളിലും അതിക്രമിച്ചു കയറി അടിവസ്ത്രങ്ങള്‍ അടിവസ്ത്രങ്ങൾ നശിപ്പിക്കുന്നത് പതിവാക്കിയ യുവാവ് അറസ്റ്റില്‍. മധ്യപ്രദേശ് ഇൻഡോർ സ്വദേശിയായ ശ്രീകാന്ത് (26) എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. വിജയ് നഗർ മേഖലയിലെ വിവിധ ഹോസ്റ്റലുകളിൽ നിന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും ഇയാളെ പിടികൂടിയതും. സ്വകാര്യ കമ്പനിയില്‍ സുരക്ഷാ ജീവനക്കാരനായി ഇയാള്‍ നേരത്തെ ജോലി ചെയ്തിരുന്നു.

പെണ്‍കുട്ടികളുടെ മുറികളിൽ ആരും ഇല്ലാത്തപ്പോഴോ അല്ലെങ്കിൽ ഉറങ്ങുന്ന സമയത്തോ കടന്നു കയറുന്ന യുവാവ് അലമാരയ്ക്കുള്ളിൽ നിന്നും അടിവസ്ത്രങ്ങളെടുത്ത് കത്രിക ഉപയോഗിച്ച് മുറിച്ച് നശിപ്പിക്കും.  ചില സമയങ്ങളിൽ വസ്ത്രങ്ങളും ഇതു പോലെ നശിപ്പിക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആളുകളുടെ കണ്ണിൽപ്പെട്ടാൽ പോലും പിടി കൊടുക്കാതെ കടന്നു കളയാനും വിദഗ്ധനാണെന്നാണ് വിജയ് നഗർ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് തെഹ്സീബ് ഖ്വാസി പറയുന്നത്.

ഒരേ പ്രദേശത്ത് നിന്ന് സമാനമായ പരാതികൾ ധാരാളം എത്തിയതോടെ പ്രദേശവാസികളുടെ സഹായത്തോടെ പൊലീസ് തെരച്ചിൽ ശക്തമാക്കി. ഇയാൾ വരാൻ സാധ്യതയുള്ള പ്രദേശങ്ങൾ,ഹോസ്റ്റലുകൾ, സ്ത്രീകൾ ഒറ്റയ്ക്ക് താമസിക്കുന്ന ഇടങ്ങൾ എന്നിങ്ങനെ സ്ഥലങ്ങൾ തരംതിരിച്ച് പ്രത്യേക നിരീക്ഷണത്തിനായി ആളുകളെ നിയോഗിച്ചു. നഗർ സുരക്ഷ സമിതിയുടെയും സുരക്ഷാ ജീവനക്കാരുടെയും സഹകരണം ഉറപ്പാക്കിയായിരുന്നു നിരീക്ഷണം ശക്തമാക്കിയത്. വെള്ളിയാഴ്ച രാത്രിയോടെ ഒരു വീടിനുള്ളിലേക്ക് കടക്കുന്നതിനിടെ യുവാവ് പ്രദേശവാസിയുടെ കണ്ണിൽപ്പെടുകയായിരുന്നു. ഇയാൾ നൽകിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതിയെ കയ്യോടെ പിടിക്കുകയും ചെയ്തു.

ഒരു വര്‍ഷം മുന്‍പ് സമാന കേസിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഏറെനാള്‍ ഒളിവിലായിരുന്നു ശ്രീകാന്ത്. സമീപ പ്രദേശങ്ങളായ ശീതള്‍ നഗര്‍, സുമന്‍ നഗര്‍, സ്വര്‍ണ ഭാഗ് കോളനി, വിജയ് നഗറിലെ മറ്റ് കോളനികള്‍ എന്നിവിടങ്ങളിലെല്ലാം ഇയാള്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് കരുതുന്നതായി പൊലീസ് വ്യക്തമാക്കി. മോഷണം, പെണ്‍കുട്ടികളെ ശല്യം ചെയ്യല്‍ തുടങ്ങിയവയാണ് ഇയാള്‍ക്കെതിരായ കുറ്റങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button