Latest NewsIndia

ജമ്മു കശ്മീരിന്റെ പഴയ അധികാരം പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായി ഫറൂഖ് അബ്ദുള്ള

ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞ നടപടി റദ്ദാക്കി സുപ്രീംകോടതി നീതി ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.

ശ്രീനഗര്‍ : ജമ്മു കശ്മീരിന്റെ അമിതാധികാരം പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിക്കണമെന്ന ആവശ്യം ഫറൂഖ് അബ്ദുള്ള ഉന്നയിച്ചത്. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി വീണ്ടെടുക്കണമെന്നാണ് ആഗ്രഹം. ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞ നടപടി റദ്ദാക്കി സുപ്രീംകോടതി നീതി ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.

അമിധാതികാരം എടുത്തുകളഞ്ഞത് ജനങ്ങളോടുള്ള വഞ്ചനയാണ്. സര്‍ക്കാരിലുള്ള കശ്മീര്‍ ജനതയുടെ വിശ്വാസമാണ് തകര്‍ന്നത്. വിശ്വാസം വീണ്ടെടുക്കാന്‍ ആര്‍ട്ടിക്കിള്‍ 370 പുന:സ്ഥാപിക്കണം. ജമ്മുകശ്മീരിന്റെ വികസനത്തിനും ഭീകരത ഇല്ലാതാക്കാനുമാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത് എന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ അതൊന്നും യാഥാര്‍ത്ഥ്യമായില്ലെന്നും ഫറൂഖ് അബ്ദുള്ള ആരോപിച്ചു.

സര്‍ക്കാര്‍ റദ്ദാക്കിയ അമിതാധികാരം പുന:സ്ഥാപിക്കാന്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. കോടതി തങ്ങള്‍ക്ക് നീതി ഉറപ്പാക്കും.പോരാട്ടത്തിനായി ഇതുവരെ തോക്കുകള്‍ എടുത്ത ചരിത്രം പാര്‍ട്ടിയ്ക്കില്ല. ഭരണഘടനാ വിരുദ്ധമായ ഒരു പ്രവര്‍ത്തനങ്ങളും പാര്‍ട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ജനാധിപത്യ രീതികളെ സ്വീകരിക്കുകയുള്ളൂ എന്നും ഫറൂഖ് അബ്ദുള്ള വ്യക്തമാക്കി.

സിപിഎം സർക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ​- ബി.ജെ.പി ശ്രമം : സി.പി.എം കേന്ദ്ര നേതൃത്വം

നേരത്തെ ജമ്മു കശ്മീരിന്റെ അമിധാതികാരം പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായി പിഡിപി പാര്‍ട്ടി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫറൂഖ് അബ്ദുള്ളയും ഇതേ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 2019 ആഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് ഫറൂഖ് അബ്ദുള്ള അഭിമുഖത്തില്‍ പങ്കെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button