ന്യൂഡല്‍ഹി: വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഡോ. എസ് ക്യു ആര്‍ ഇല്യാസിനെതിരെ ഡല്‍ഹി പോലിസ് കേസെടുത്തു. കലാപം നടന്ന ഡല്‍ഹി വടക്ക് കിഴക്ക് ജില്ലയിലെ ഖജൂരി ഖാസിലെ പൗരത്വ പ്രക്ഷോഭ വേദിയില്‍ വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചതിനാണ് കേസ് . ഡല്‍ഹി ചാന്ദ്ബാഗ് പോലിസ് ആണ് ഇദ്ദേഹത്തിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പൊലീസ് ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ ഇല്യാസിന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കലാപം അരങ്ങേറിയ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഖജൂരി ഖാസില്‍ സി.എ.എ വിരുദ്ധ പ്രസംഗമാണ് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്നാണ് ആരോപണം. പൊലീസുദ്യോഗസ്ഥന്‍ രത്തന്‍ ലാല്‍ കൊല്ലപ്പെട്ട കേസിലെ കുറ്റപത്രത്തിലാണ് പരാമര്‍ശമുള്ളത്.
ഷര്‍ജില്‍ ഇമാം, ഫ്രട്ടേണിറ്റി ദേശീയ സെക്രട്ടറി ഷര്‍ജില്‍ ഉസ്മാനി, ഉമര്‍ ഖാലിദ്, സഫൂറ സര്‍ഗാര്‍, കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എം എസ് സാജിദ് തുടങ്ങി 200ല്‍ അധികം പേര്‍ക്കെതിരേ കേസെടുക്കുകയും യുഎപിഎ ഉള്‍പ്പെടെ ചുമത്തി പലരെയും ജയിലില്‍ അടക്കുകയും ചെയ്തിട്ടുണ്ട്.
Post Your Comments