സംസ്ഥാനത്ത് നടന്ന ഹമാസ് അനുകൂല പ്രതിഷേധ റാലിയെ പരിഹസിച്ച് ആസ്ട്രേലിയൻ ഷിയാ മുസ്ലീമായ ഇമാം ഓഫ് പീസ്. സമൂഹമാദ്ധ്യമത്തിലുടെയാണ് അദ്ദേഹത്തിന്റെ പരിഹാസം. പ്രതിഷേധ റാലിയുടെ ദൃശ്യങ്ങളും അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. പാലസ്തീൻ പതാകയ്ക്ക് പകരം ഇറ്റലിയുടെ പതാകയാണ് ആളുകൾ ഉയർത്തിയത് . ഇതോടെ പ്രതിഷേധ റാലി വലിയ പരിഹാസത്തിനാണ് പാത്രമായത്.
വെൽഫെയർ പാർട്ടിയാണ് കേരളത്തിൽ ഹമാസ് അനുകൂല റാലി സംഘടിപ്പിച്ചത്. റാലിയിൽ ഉപയോഗിച്ച ബാനറിൽ അടക്കം അക്ഷരതെറ്റുണ്ടായിരുന്നു. ഇമാമിന് പിന്നാലെ നിരവധി പേർ പരിഹാസവുമായി രംഗത്ത് വന്നു. സാക്ഷരതയിൽ മുന്നിലാണെന്ന് പറയുന്നവരുടെ മണ്ടത്തരം എന്നായിരുന്നു പലരുടെയും പരിഹാസം.
കഴിഞ്ഞ ദിവസം പാലസ്തീൻ വിഷയത്തിൽ നരേന്ദ്രമോദിയെ പ്രശംസിച്ച് ഇമാം രംഗത്ത് വന്നിരുന്നു. ഇസ്ളാമിക ഭീകരവാദത്തെ ശക്തമായി എതിർക്കുന്ന ഇമാം ഇസ്രായേലിന് അനുകൂലമായാണ് നിലപാടെടുത്തത്. പാലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കാത്തതിന് നരേന്ദ്രമോദിക്ക് നന്ദി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
Post Your Comments