തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ നിന്ന് 45 ലക്ഷം രൂപയുടെ രേഖകള്‍ കൂടി കണ്ടെത്തി. തിരുവനന്തപുരത്തെ ബാങ്ക് ലോക്കറില്‍ നിന്നാണ് രേഖകള്‍ കണ്ടെത്തിയത്. സ്ഥിരനിക്ഷേപം തിരുവനന്തപുരത്തെ എസ് ബി ഐയില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വപ്നയുടെ പേരിലുള്ള സ്ഥിര നിക്ഷേപങ്ങള്‍ മരവിപ്പിക്കാനും ബാങ്കുകള്‍ക്ക് കസ്റ്റംസ് നിര്‍ദേശം നല്‍കി.
അതേസമയം സ്വര്‍ണക്കടത്തുകേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ. ഇന്ന് വീണ്ടും ചോദ്യംചെയ്യും.
നേരത്തെ സ്വര്‍ണക്കടത്തു കേസില്‍ തിരുവനന്തപുരത്തെത്തി ശിവശങ്കറിനെ കസ്റ്റംസ് ഒമ്പത് മണിക്കൂറും എന്‍ ഐ എ അഞ്ച് മണിക്കൂറും ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് ഇന്നു കൊച്ചി ഓഫീസിലെത്താന്‍ നിര്‍ദേശിച്ചത്.ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടു.
Post Your Comments