ബെയ്ജിങ്: ചൈനയിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. തിങ്കളാഴ്ച 61 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതിൽ 57 പേർ പ്രാദേശിക സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരും നാല് പേർ പുറത്തുനിന്ന് എത്തിയവരും ആണ്. ഏപ്രില്‍ മാസത്തിന് ശേഷം ചൈനയിൽ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഏപ്രില്‍ 14ന് ചൈനയില്‍ 89 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതിന് ശേഷം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണ് തിങ്കളാഴ്ചത്തേത്.
അതേസമയം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന 57 പ്രാദേശിക സമ്പര്‍ക്ക കേസുകളില്‍ ഭൂരിഭാഗവും ഷിന്‍ജിയാങ് പ്രവിശ്യയിലാണെന്നാണ് റിപ്പോർട്ട്. വടക്ക് കിഴക്കന്‍ പ്രവശ്യയായ ലിയാഉന്നിങില്‍ 14 പ്രാദേശിക സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തര കൊറിയന്‍ അതിര്‍ത്തി പ്രവശ്യയായ ജിലിനില്‍ രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Post Your Comments