Latest NewsKeralaNews

സ്വര്‍ണക്കടത്ത് കേസ് ; സ്വപ്‌ന സുരേഷും സംഘവും കൊണ്ടുവരുന്ന സ്വര്‍ണം കൊണ്ടു പോകുന്നത് മഹാരാഷ്ട്രയിലെ സ്വര്‍ണപ്പണിക്കാരുടെ ജില്ലയിലേക്ക് ; പോകാന്‍ കഴിയാതെ കസ്റ്റംസ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷും സംഘവും സ്വര്‍ണം കൊണ്ടുപോകുന്നത് എങ്ങോട്ടാണെന്ന വിവരം എന്‍ഐഎയ്ക്ക് ലഭിച്ചു. നൂറ് കിലോയിലധികം സ്വര്‍ണം മഹാരാഷ്ട്രയിലെ സ്വര്‍ണപ്പണിക്കാരുടെ ജില്ലയായ സാംഗ്ലിയിലേക്കാണ് കൊണ്ടുപോയതെന്ന് എന്‍ഐഎ സംഘം കണ്ടെത്തി. സാംഗ്ലിയിലേക്കാണ് കൊണ്ടുപോയതെന്ന് റമീസും പിടിയിലായ മറ്റുള്ളവരും മൊഴി നല്‍കിയിട്ടുണ്ട്. കള്ളക്കടത്തിലൂടെ വരുന്ന സ്വര്‍ണം ആഭരണമാക്കിമാറ്റുന്ന പ്രധാന കേന്ദ്രമാണ് സാംഗ്ലി. റമീസ് നേരത്തെ കടത്തിയ സ്വര്‍ണവും ഇവിടേക്കാണ് കൊണ്ടുപോയത്.

അതേസമയം സാംഗ്ലിയിലേക്ക് പോകാന്‍ കസ്റ്റംസിന് സാധിച്ചിട്ടില്ല. നിലവിലെ കോവിഡ് സാഹചര്യമാണ് കസ്റ്റംസിന് തടസമാകുന്നത്. നയതന്ത്രബാഗേജില്‍ അവസാനം വന്ന 30 കിലോ സ്വര്‍ണം തടഞ്ഞുവെന്നറിഞ്ഞപ്പോള്‍ നേരത്തേ എത്തിച്ചിരുന്ന സ്വര്‍ണത്തില്‍ ഭൂരിഭാഗവും റോഡുമാര്‍ഗം കടത്തിയെന്നും പിന്നീട് ഇത് പരമ്പരാഗത സ്വര്‍ണവ്യാപാരികള്‍ക്ക് വില്‍ക്കുകയായിരുന്നുവെന്നും റമീസ് മൊഴി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button