Latest NewsIndiaNews

ജീവിക്കാൻ കഷ്ടപ്പെടുമ്പോഴും പാവപ്പെട്ടര്‍ക്കും തെരുവില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം നല്‍കാന്‍ വരുമാനത്തിന്റെ ഒരു ഭാഗം മാറ്റിവെച്ച് ഒരു ചായവില്‍പനക്കാരന്‍

ചെന്നൈ : കോവിഡ് കാലത്ത് വരുമാനമില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്ന നിരവധി പേരാണ് നമുക്കു ചുറ്റുമുള്ളത്. കഷ്ടപ്പാടിന്റെയും ബുദ്ധിമുട്ടുകളുടെയും മഹമാരിക്കാലത്ത്  സല്‍പ്രവൃത്തി കൊണ്ട് മാതൃകയാവുകയാണ് ഒരു തമിഴ്‌നാട്ടുകാരന്‍. തമിഴരസന്‍ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. മധുര അളങ്കാനെല്ലൂര്‍ സ്വദേശിയായ തമിഴരസന്‍ ചായവില്‍പനക്കാരനാണ്.

എന്നാൽ ചായ വിറ്റ് കിട്ടുന്ന തന്റെ ചെറിയ വരുമാനത്തിന്റ ഒരു ഭാ​ഗമാണ് പാവപ്പെട്ടവരുടെ വിശപ്പകറ്റാൻ തമിഴരസന്‍ ഉപയോ​ഗിക്കുന്നത്. അളങ്കാനെല്ലൂരിനു സമീപത്തെ ഗ്രാമങ്ങളായ മേട്ടുപ്പട്ടിയിലും പുതുപ്പട്ടിയിലുമാണ് ഇദ്ദേഹം ചായ വില്‍ക്കുന്നത്. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ചായ വിൽപ്പന നടത്തുമെന്നും തമിഴരസന്‍ പറയുന്നു.

വഴിയോരങ്ങളിൽ കിടക്കുന്ന പാവപ്പെട്ടവർക്കും തമിഴരസന്‍ സൗജന്യമായി ചായ നല്‍കും. വരുമാനത്തില്‍ ഒരു ഭാഗം ഇത്തരം ആളുകള്‍ക്ക് മൂന്നു നേരം ഭക്ഷണം നല്‍കാനായി മാറ്റിവെക്കുന്നുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. സ്വന്തമായി ഒരു കട തുടങ്ങണമെന്നും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സഹായിക്കണം എന്നുമാണ് തന്റെ ആ​ഗ്രഹമെന്ന് തമിഴരസന്‍ പറയുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button