COVID 19Latest NewsIndiaNews

‘ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിൽ കോവിഡ് മഹാവ്യാധിയിൽ നിന്നും സ്വാതന്ത്ര്യം നേടാനുള്ള പ്രതിജ്ഞ നമ്മൾ എടുക്കണം’ ; രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് ഭീതി മാറ്റമില്ലാതെ നിലനിൽക്കുകയാണ്. അമേരിക്കയും ബ്രസീലും കഴിഞ്ഞാൽ കൊവിഡ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ച മൂന്നാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇതുവരെ 13 ലക്ഷത്തിലധികം ആളുകളാണ് കൊറോണ ബാധിതരായിരിക്കുന്നത്. ഈ സാഹചര്യത്തിൽ കൊറോണയിൽ നിന്ന് സ്വാതന്ത്ര്യം നേടുമെന്ന് ഈ സ്വാതന്ത്ര്യ ദിനത്തിൽ പ്രതിജ്ഞ എടുക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഒരു മഹാമാരിയുടെ നടുവിൽ വളരെ ദുഷ്കരമായ സാഹചര്യത്തിലാണ് ഇത്തവണ നാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനൊരുങ്ങുന്നത്. ഈ മഹാവ്യാധിയിൽ നിന്നും സ്വാതന്ത്ര്യം നേടാനുള്ള പ്രതിജ്ഞ എടുക്കാൻ രാജ്യത്തെ യുവജനങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

രാജ്യം കനത്ത നഷ്ടങ്ങളിലൂടെ കടന്നു പോകുന്നെങ്കിലും കൊവിഡിനെതിരെ മികച്ച പോരാട്ടമാണ് നടത്തുന്നതെന്നും മോദി പറഞ്ഞു. ‘വിജയകരമായ രോ​ഗമുക്തി നിരക്കുകളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മറ്റുള്ളവരെ അപേക്ഷിച്ച് ഇന്ത്യയിൽ കൊവിഡ് ബാധയിൽ നിന്നുള്ള രോ​ഗമുക്തി നിരക്ക് വളരെ മികച്ചതാണ്. ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ നമുക്ക് സാധിച്ചു. എന്നാൽ കൊവിഡിന്റെ ഭീഷണിയെ മറികടക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ജാ​ഗ്രതയോടെ ഇരിക്കേണ്ടത് അത്യാവശ്യമാണ്. തുടക്കത്തിലേത് പോലെ തന്നെ അപകടകാരിയായി കൊറോണ നിലനിൽക്കുന്നു എന്ന് നാം മനസ്സിലാക്കണം.’ മോദി പറഞ്ഞു.

മാസ്ക് ധരിക്കാൻ ബുദ്ധിമുട്ട് പറയുന്നവരെക്കുറിച്ചും മോദി പരാമർശിച്ചു. ‘ചിലർ സംസാരിക്കുമ്പോൾ മാസ്ക് നീക്കിയതിന് ശേഷം സംസാരിക്കുന്നതായി കാണാം. മാസ്ക് നീക്കണമെന്ന് തോന്നുമ്പോൾ ആരോ​ഗ്യപ്രവർത്തകരേയും ഡോക്ടേഴ്സിനെയും കുറിച്ച് ഓർക്കുക. മണിക്കൂറുകളോളം മാസ്ക് ധരിച്ചാണ് ഇവർ കൊറോണയ്ക്കെതിരെ പോരാട്ടം നടത്തുന്നത്.’ പ്രധാനമന്ത്രി ഓർമ്മപ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button