MollywoodLatest NewsKeralaCinemaNews

കാര്‍ഗിലില്‍ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയ വീര സൈനികരെ അനുസ്മരിച്ച് മോഹൻലാൽ

തണുത്തുറഞ്ഞ കാര്‍ഗില്‍ മേഖലകളിലെ ഉയരമേറിയ കുന്നുകളില്‍ ഒളിച്ചിരുന്ന നുഴഞ്ഞു കയറ്റക്കാരെ ധൈര്യം കവചമാക്കിയും ചങ്കൂറ്റം ആയുധമാക്കിയുമാണ് ഇന്ത്യന്‍ സൈനികര്‍ നേരിട്ടതെന്ന് മോഹനലാൽ.

കാര്‍ഗിലില്‍ നുഴഞ്ഞ് കയറിയ പാക് സൈന്യത്തെ തുരത്തി പാകിസ്ഥാന് മേല്‍ ഇന്ത്യ നേടിയ യുദ്ധവിജയത്തിന്‍റെ ഓര്‍മ്മ പങ്കുവെച്ച് നടനും ലഫ്റ്റനന്‍റ് കേണലുമായ മോഹന്‍ലാല്‍. തണുത്തുറഞ്ഞ കാര്‍ഗില്‍ മേഖലകളിലെ ഉയരമേറിയ കുന്നുകളില്‍ ഒളിച്ചിരുന്ന നുഴഞ്ഞു കയറ്റക്കാരെ ധൈര്യം കവചമാക്കിയും ചങ്കൂറ്റം ആയുധമാക്കിയുമാണ് ഇന്ത്യന്‍ സൈനികര്‍ നേരിട്ടതെന്ന് മോഹനലാൽ പറയുന്നു,ഏഷ്യാനെറ്റ് ന്യൂസിനോടാണ് ലാലേട്ടൻ കാർഗിൽ ഓർമ്മകളെപ്പറ്റിയും പട്ടാളക്കാരെ പറ്റിയും സംവദിച്ചത്

മോഹന്‍ലാലിന്‍റെ വാക്കുകള്‍ ഇങ്ങനെ

തണുത്തുറഞ്ഞ കാര്‍ഗില്‍ മേഖലകളിലെ ഉയരമേറിയ കുന്നുകളില്‍ ഒളിച്ചിരുന്ന നുഴഞ്ഞു കയറ്റക്കാരെ ധൈര്യം കവചമാക്കിയും ചങ്കൂറ്റം ആയുധമാക്കിയുമാണ് ഇന്ത്യന്‍ സൈനികര്‍ നേരിട്ടത്. നമ്മുടെ മണ്ണില്‍ അനധികൃതമായി നുഴഞ്ഞു കയറിയവരെ രണ്ട് മാസവും മൂന്ന് ആഴ്ചയും രണ്ട് ദിവസവും എടുത്ത് കടുത്ത യുദ്ധത്തിലൂടെ ഇന്ത്യന്‍ സൈനികര്‍ പരാജയപ്പെടുത്തി. ഓപ്പറേഷന്‍ വിജയ് എന്ന് അറിയപ്പെട്ട ആ യുദ്ധത്തിലൂടെ നമ്മുടെ മണ്ണില്‍ ഇന്ത്യന്‍ പതാക വീണ്ടും ഉയര്‍ന്നു.കാര്‍ഗിലില്‍ രാജ്യത്തിന് വേണ്ടി മരണം പോരാടിയ വീര സൈനികരെ നമ്മുക്ക് എന്നും ഓര്‍ക്കാം. നമ്മള്‍ ഉറങ്ങുമ്പോള്‍ അതിര്‍ത്തികളില്‍ നമുക്കായി ഉണര്‍ന്നിരിക്കുന്ന ഇന്ത്യന്‍ പട്ടാളക്കാരെ ഓര്‍ത്ത് അഭിമാനിക്കാം .ഈ മഹത്തായ വിജയദിനം ആഘോഷിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിനൊപ്പം ഞാനും പങ്കുചേരുന്നു. ഒപ്പം കൊറോണ എന്ന മഹാ വിപത്തിനോടുള്ള യുദ്ധം നമ്മള്‍ ജയിക്കുക തന്നെ ചെയ്യും. ഓരോ പൗരനും സ്വയം ഒരു പട്ടാളക്കാരനായി മാറി മാറി ഈ യുദ്ധത്തില്‍ പങ്കാളിയാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button