Latest NewsNewsIndiaEntertainment

അന്ന് അമ്മ അങ്ങനെയൊരു തീരുമാനം എടുത്തില്ലായിരുന്നെങ്കില്‍ കാന്യെ ഉണ്ടാകുമായിരുന്നില്ല-‘എന്നോട് ക്ഷമിക്കൂ’: കിമ്മിനോട് കാന്യെ വെസ്റ്റ്

അവള്‍ എന്നെ സംരക്ഷിച്ചത് പോലെ ഞാന്‍ ഒരിക്കലും അവളെ സംരക്ഷിച്ചില്ല. നിന്നെ ഞാന്‍ വേദനിപ്പിച്ചുവെന്നറിയാം

ദാമ്പത്യ  ജീവിതത്തിലെ പ്രശ്നങ്ങള്‍ പരസ്യമാക്കിയതിന് ഭാര്യ കിം കര്‍ദാഷ്യനോട് മാപ്പ് ചോദിച്ച്‌ ഭര്‍ത്താവും ​ഗായകനുമായ കാന്യെ വെസ്റ്റ്- തികച്ചും വ്യക്തിപരമായ കാര്യങ്ങള്‍ പരസ്യമാക്കിയതിന് എന്റെ ഭാര്യ കിമ്മിനോട് ഞാന്‍ മാപ്പ് ചോദിക്കുന്നു. അവള്‍ എന്നെ സംരക്ഷിച്ചത് പോലെ ഞാന്‍ ഒരിക്കലും അവളെ സംരക്ഷിച്ചില്ല. നിന്നെ ഞാന്‍ വേദനിപ്പിച്ചുവെന്നറിയാം. എന്നോട് ക്ഷമിക്കണം. എല്ലായ്പ്പോഴും എനിക്കൊപ്പം നില്‍ക്കുന്നതിന് നന്ദി എന്നാണ് കാന്യെ ട്വീറ്റ് ചെയ്തത്.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കും കാന്യെ മത്സരിക്കുന്നുണ്ട്. അമ്മ ​തന്നെ ​ഗര്‍ഭം ധരിച്ചപ്പോള്‍ അച്ഛന്‍ കുഞ്ഞിനെ വേണ്ടെന്ന് പറഞ്ഞതും അമ്മ നിര്‍ബന്ധം പിടിച്ച്‌ ആ കുഞ്ഞിന് ജന്മം നല്‍കിയതുമെല്ലാം കാന്യെ ഇലക്ഷന്‍ പ്രചാരണത്തിനിടെ പറയുകയുണ്ടായി. അന്ന് അമ്മ അങ്ങനെയൊരു തീരുമാനം എടുത്തില്ലായിരുന്നെങ്കില്‍ കാന്യെ ഉണ്ടാകുമായിരുന്നില്ലെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം വികാരാധീനനായി. തന്റെ ഭാര്യ കിമ്മും ആദ്യം കുഞ്ഞിനെ വേണ്ടെന്ന് പറഞ്ഞതും പിന്നീട് കുഞ്ഞിന് ജന്മം നല്‍കാന്‍ തീരുമാനിച്ചതും കാന്യെ വെളിപ്പെടുത്തി. പിന്നാലെയാണ് കിമ്മിനെയും അവരുടെ അമ്മയെയും കുറ്റപ്പെടുത്തി കാന്യെ ട്വീറ്റ് ചെയ്തത്. വൈകാതെ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

തൊട്ടുപിന്നാലെ കാന്യെ ബൈപോളാര്‍ മാനസികാസ്ഥയിലൂടെ കടന്നുപോകുന്ന ആളാണെന്നും അദ്ദേഹത്തോട് എല്ലാവരും അനുതാപത്തോടെ പെരുമാറണമെന്നും കിം ഇന്‍സ്റ്റ​ഗ്രാം സ്റ്റോറിയില്‍ വ്യക്തമാക്കി. കാന്യെ അതീവബുദ്ധിമാനും അത്ര തന്നെ സങ്കീര്‍ണതയുമുള്ള ഒരു വ്യക്തിയാണ്. ​ഗായകന്‍, കറുത്ത വര്‍​ഗക്കാരന്‍, അമ്മയെ നഷ്ടപ്പെട്ട ഒരാള്‍ എന്ന നിലയില്‍ അദ്ദേഹം ഒരുപാട് സമ്മര്‍ദം ജീവിതത്തില്‍ അനുഭവിക്കുന്നുണ്ട്. കാന്യെയെ അറിയുന്ന എല്ലാവര്‍ക്കും ഇതറിയാം. അദ്ദേഹത്തിന്റെ വാക്കുകളെ നിങ്ങള്‍ പ്രശ്നമായി കാണേണ്ടെന്നും കിം ഇന്‍സ്റ്റ​ഗ്രാമില്‍ വ്യക്തമാക്കി. പിന്നാലെയാണ് കിമ്മിനോട് ക്ഷമ ചോദിച്ച്‌ കാന്യെ ട്വീറ്റ് ചെയ്തത്.

shortlink

Post Your Comments


Back to top button