തിരുവനന്തപുരം: ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകത്തില്‍ അരുന്ധതി റോയിയുടെ ദേശവിരുദ്ധ ലേഖനം ഉള്‍പ്പെടുത്തിയതിനെതിരെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. കാലിക്കറ്റ് സര്‍വകലാശാലയുടെ ബിഎ പാഠപുസ്തകത്തിലാണ് അരുന്ധതി റോയിയുടെ ദേശവിരുദ്ധ ലേഖനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെയാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് ഗവര്‍ണര്‍ക്കും മാനവവിഭവ വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയത്. അരുന്ധതിയുടെ ”കം സെപ്തംബര്‍’ എന്ന പ്രസംഗം രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനുമെതിരായ വെല്ലുവിളിയാണെന്ന് പരാതിയില്‍ പറഞ്ഞു. ഈ ഭാഗം പാഠപുസ്തകത്തില്‍ നിന്നും നീക്കി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
Post Your Comments