ന്യൂഡല്‍ഹി : കോവിഡ് വാക്സിന്റെ മനുഷ്യരിലുള്ള 2/3 ഘട്ട പരീക്ഷണം ഇന്ത്യയിലും നടത്തുന്നതിന് അനുമതി തേടി ഓക്സ്ഫഡ് , സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന്റെ (ഡിസിജിഐ) അനുമതിയാണ് തേടിയത്. ഓക്‌സ്ഫഡ് വാക്‌സിന്‍ ഇവിടെ നിര്‍മിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ബ്രിട്ടിഷ്‌സ്വീഡിഷ് ഔഷധക്കമ്പനിയായ അസ്ട്രസെനക്കയുമായി കരാറുണ്ടാക്കിയിട്ടുണ്ട്.
സാധ്യതാ വാക്‌സിന്റെ സുരക്ഷിതത്വവും പ്രതിരോധശേഷിയും ഇന്ത്യയിലെ ആരോഗ്യമുള്ള യുവജനങ്ങളില്‍ പരീക്ഷിക്കാനാണ് അനുമതി തേടിയിട്ടുള്ളത്. ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അസ്ട്രസെനക്കയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന ഈ വാക്‌സിന്റെ ആദ്യ രണ്ടു ഘട്ട പരീക്ഷണം മികച്ച ഫലം കാണിച്ചിരുന്നു. ഇന്ത്യയിലെ പരീക്ഷണം അടുത്ത മാസം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
Post Your Comments