യുഎസില്‍ കോവിഡ് വരിഞ്ഞു മുറുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 68,212 പുതിയ കോവിഡ് കേസുകള്‍ ആണ് അമേരിക്കയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് മൂലം ലോകത്തെ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന രാജ്യമായി മാറിയിരിക്കുന്ന അമേരിക്കയില്‍ ഇതുവരെ 4,174,437 കോവിഡ് കേസുകളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,067 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 146,391 ആയി ഉയര്‍ന്നു. തുടര്‍ച്ചയായ നാലാം ദിവസമാണ് അമേരിക്കയില്‍ ദിനംപ്രതിയുള്ള മരണ സംഖ്യ 1000 കവിയുന്നത്. ഈ അടുത്ത കാലത്ത് അമേരിക്കയില്‍ കോവിഡ് കേസുകളില്‍ കുറച്ച് കുറവുണ്ടായിരുന്നെങ്കിലും വീണ്ടും കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഇപ്പോള്‍ വന്‍ വര്‍ധനവാണ് ഉണ്ടാകുന്നത്. പ്രത്യേകിച്ച് തെക്ക്, പടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ കാലിഫോര്‍ണിയ, ടെക്‌സസ്, അലബാമ, ഫ്‌ലോറിഡ എന്നിവിടങ്ങളില്‍.
കഴിഞ്ഞ 12 ദിവസമായി, ഓരോ ദിവസവും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവരുടെ എണ്ണം 60,000 ന് മുകളില്‍ ആണ്. മരണനിരക്ക് വര്‍ദ്ധിക്കുന്നത് മൂന്ന് മുതല്‍ നാല് ആഴ്ച വരെ കോവിഡ് വര്‍ദ്ധനവിനെ തുടര്‍ന്നാണെന്ന് ശാസ്ത്രജ്ഞര്‍ സമ്മതിക്കുന്നു.
Post Your Comments