
പ്രശസ്ത തിരക്കഥാകൃത്തും എഴുത്തുകാരനുമായ ഉണ്ണി ആർ രചിച്ച പുതിയ പുസ്തകം പെണ്ണും ചെറുക്കനും സംവിധായകൻ അമൽനീരദ് തന്റെ ഫേസ്ബുക്കിലൂടെ പ്രകാശനം നടത്തി.അമൽ നീരദ് വീഡിയോ രൂപത്തിലാണ് തന്റെ ഫേസ്ബുക്കിലൂടെ പ്രകാശനം നടത്തിയത്.
സിനിമയിലായാലും പുറത്തും ഒരുപാട് സൗഹൃദങ്ങൾ സൂകിഷിക്കുന്ന ആളാണ് അമൽ നീരദ്.അദ്ദേഹത്തിന്റെ ആദ്യ സിനിമയായ ബിഗ് ബി യുടെ രചനയും ഉണ്ണി തന്നെയാണ്.20 വർഷത്തോളമായുള്ള തങ്ങളുടെ സൗഹൃദം ഒറ്റ വാക്കിൽ തീരുന്നതല്ല.സൗഹദത്തിനൊപ്പം ഇ കലാരചനയ്ക്കും പ്രാധാന്യം നൽകിയയാണ് അമൽ നീരദിന്റെ ഫേസ്ബുക്ക് വീഡിയോ. പോസ്റ്റ് ,ഇരുവരും വീണ്ടും മമ്മൂട്ടി നായകനായ ബിഗ് ബി യുടെ രചന പൂർത്തിയാക്കി ഷൂട്ട് തുടങ്ങാനിരിക്കവെയാണ് കോവിഡ് മഹാമാരി വ്യാപനമായത്.മുംബൈ,കൊൽക്കത്ത,കൊച്ചി ഇവിടങ്ങളിലായിരുന്നു ഷൂട്ടിങ്ങും പ്ലാൻ ചെയ്തിരുന്നതും.കോവിഡ് വ്യാപനം മാറിയാൽ ഉടൻ തന്നെ സിനിമയുടെ വർക്കുകൾ തുടങ്ങാനാണ് പ്ലാൻ എന്നാണ് അമൽ നീരദും സംഘവും തീരുമാനിച്ചിരിക്കുന്നത്…
അമൽ നീരദിന്റെ വാക്കുകൾ ഇങ്ങനെ
ഉണ്ണിയും ഞാനും ഒരു കലാലയത്തിൽ പഠിച്ചവരല്ല .പക്ഷേ ഞങ്ങൾ തമ്മിൽ ഇരുപത് വർഷത്തോളം അല്ലെങ്കിൽ കാൽ നൂറ്റാണ്ടോളം ഉള്ള സൗഹൃദം ഉണ്ട്.മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സാഹിത്യ ക്യാമ്പുകളിൽ നിന്നും ഫിലിം ക്യാമ്പുകളിൽ നിന്നും.ഉണ്ണിയുടെ ഇ ബുക്കിന്റെ പ്രകാശനം ചെയ്യാൻ പറയുമ്പോൾ ഞാൻ അതിനു എത്ര യോഗ്യൻ ആയിട്ടുള്ള ആളാണെന്ന കൺഫ്യൂഷൻ ഉണ്ടെങ്കിലും ഉണ്ണിയോട് നോ പറയാൻ പറ്റില്ല.നോ പറയുന്നതിൽ കൂടുതൽ അത് എന്നെ സംബന്ധിച്ചടുത്തോളം ഒരു പ്രിവിലേജ് ആണ് ഉണ്ണിയുടെ പുസ്തകം പ്രകാശനം ചെയ്യുക എന്നതും.വളരെ സന്തോഷത്തോടെ ഞാൻ അത് പ്രകാശനം ചെയ്യുന്നു.
Post Your Comments