ഇളയദളപതി വിജയ്‌യും വെട്രിമാരനും വീണ്ടും ഒന്നിക്കുകയാണ്. ആര്‍ എസ് ഇന്‍ഫോടെയ്ന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമ എത്രയും പെട്ടെന്ന് ഷൂട്ട് ആരംഭിക്കാനായിരുന്നു തീരുമാനമെങ്കിലും ലോക്ക്ഡൗണ്‍ തടസം സൃഷ്ടിച്ചിരിക്കുകയാണ്.
സൂരിയുടെ ചിത്രം പൂര്‍ത്തിയാക്കിയ ശേഷം വെട്രിമാരന്‍ സൂര്യ നായകനാകുന്ന വടിവാസല്‍ ആരംഭിക്കും. വിജയ് എപ്പോള്‍ ഫ്രീ ആകുന്നോ അപ്പോള്‍ തന്നെ ഷൂട്ട് ആരംഭിക്കുമെന്നാണ് വെട്രിമാരന്‍ അറിയിച്ചിരിക്കുന്നത്.
അതിനിടെ, ധനുഷുമായി മറ്റൊരു ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ് വെട്രിമാരന്‍ എന്നും അഭ്യൂഹങ്ങളുണ്ട്. ആര്‍ എസ് ഇന്‍ഫോടെയ്ന്‍മെന്റ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Post Your Comments