COVID 19KeralaLatest NewsNews

ക്വാറന്റീനില്‍ ഇരിക്കുന്നവര്‍ കുഴഞ്ഞുവീണു മരിക്കുന്നതിനു പിന്നില്‍ സൈലന്റ് ഹൈപോക്‌സിയ : എന്താണ് സൈലന്റ് ഹൈപോക്‌സിയ വിശദമാക്കി ആരോഗ്യവിദഗ്ധ്ധര്‍

തിരുവനന്തപുരം : ക്വാറന്റീനില്‍ ഇരിക്കുന്നവര്‍ കുഴഞ്ഞുവീണു മരിക്കുന്നതിനു പിന്നില്‍ സൈലന്റ് ഹൈപോക്സിയ : എന്താണ് സൈലന്റ് ഹൈപോക്സിയ വിശദമാക്കി ആരോഗ്യവിദഗ്ധ്ധര്‍. കോവിഡ് രോഗികളുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് മുന്നറിയിപ്പില്ലാതെ പെട്ടെന്നു താഴുന്നതാണ് സൈലന്റ് ഹൈപോക്‌സിയ. സാധാരണ ഓക്‌സിജന്റെ അളവ് താഴുമ്പോള്‍ ശരീരം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും.

Read Also : സംസ്ഥാനത്ത് ഇന്ന് 1103 പേര്‍ക്ക് കോവിഡ്-19 : ഒറ്റ ദിവസത്തെ ഏറ്റവും വലിയ വര്‍ധന: സമ്പര്‍ക്കത്തിലും വര്‍ധന

സൈലന്റ് ഹൈപോക്‌സിയയില്‍ ഈ ലക്ഷണങ്ങള്‍ ഉണ്ടാകില്ല. കേരളത്തില്‍ ഇത്തരം മരണങ്ങള്‍ കുറവാണ്. നിരീക്ഷണത്തിലിരിക്കുന്നവര്‍ കുഴഞ്ഞു വീണു മരിക്കുന്നതു സംബന്ധിച്ചു പഠനം നടത്താന്‍ മുഖ്യമന്ത്രി വിദഗ്ധസമിതിയോടു നിര്‍ദേശിച്ചിരുന്നു. പ്രായമുള്ളവര്‍ക്കും മറ്റു രോഗങ്ങളുള്ളവര്‍ക്കുമാണ് സൈലന്റ് ഹൈപോക്‌സിയയ്ക്കു സാധ്യത കൂടുതല്‍. ഇതു തടയാന്‍ മാര്‍ഗങ്ങളും വിദഗ്ധ സമിതി നിര്‍ദേശിച്ചിട്ടുണ്ട്.

പോര്‍ട്ടബിള്‍ പള്‍സ് ഓക്‌സിമീറ്ററുകള്‍ ആശ വര്‍ക്കര്‍മാര്‍ക്ക് നല്‍കുന്നതുവഴി ഇത്തരം രോഗമുള്ളവരെ പരിശോധിക്കാന്‍ കഴിയും. തീരദേശമേഖലയില്‍ രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ അവരുടെ ജീവിതരീതി അനുസരിച്ച് റിവേഴ്‌സ് ക്വാറന്റീന്‍ ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ടാണെന്നു വിദഗ്ധസമിതി പറയുന്നു. ഈ സ്ഥലങ്ങളില്‍ രോഗസാധ്യത കൂടുതലുള്ള ആളുകളെ പട്ടികയില്‍ ഉള്‍പ്പെടുത്തി ആശവര്‍ക്കര്‍മാരെ ഉപയോഗിച്ചു പള്‍സ് ഓക്‌സിമീറ്ററുകള്‍ കൊണ്ട് പരിശോധിപ്പിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button