COVID 19Latest NewsKeralaNews

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; മരിച്ചത് കാസര്‍കോട് സ്വദേശി, കോഴിക്കോട് കോവിഡ് ബാധിച്ച് മരിച്ച റുഖിയാബിയുടെ മകളും മരിച്ചു

കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. രണ്ടു പേരാണ് ഇന്ന് മരിച്ചത്. അതില്‍ ഒരാള്‍ കാസര്‍കോട് പടന്നക്കാട് സ്വദേശി നബീസ (75)യാണ്. പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരിച്ചത്. ഇവരുടെ രോഗത്തിന്റെ ഉറവിടം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ ഇത് വരെ ലഭ്യമായിട്ടില്ല. ഇതോടെ കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. ഇതില്‍ രണ്ട് പേരുടെയും രോഗ ഉറവിടം വ്യക്തമല്ല.

കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് നബീസയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് ഇവര്‍ക്ക് ന്യൂമോണിയ സ്ഥിരീകരിച്ചു. പിന്നാലെ ഇന്നലെ രാവിലെയോടെ ഇവരുടെ ശരീരത്തില്‍ വലിയ തോതില്‍ ഓക്‌സിജന്റെ അളവ് കുറയുകയും കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് ഇവരെ മാറ്റുകയായിരുന്നു. ഇവിടെ വെന്റിലേറ്ററിലായിരുന്ന ഇവര്‍ ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു.

അതേസമയം, മറ്റൊരാള്‍ കോഴിക്കോട് കോവിഡ് ബാധിച്ച് മരിച്ച റുഖിയാബിയുടെ മകള്‍ ഷാഹിദയും (52) ഇന്ന് രാവിലെ മരിച്ചു. ഇവര്‍ക്ക് കോവിഡാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അര്‍ബുദരോഗിയായിരുന്നു ഷാഹിദ. അര്‍ബുദം മൂലം തന്നെയാണ് ഷാഹിദയുടെ മരണമെന്നാണ് വിവരം. ഇവരുടെ സ്രവപരിശോധന ഇന്ന് തന്നെ നടത്തും. പരിശോധനാഫലം വന്ന ശേഷമേ സംസ്‌കാരച്ചടങ്ങുകളും മറ്റും നടക്കൂ. റുഖിയാബിയുടെ കുടുംബത്തിലുള്ളവര്‍ക്ക് കോവിഡ് ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button