COVID 19Latest NewsNewsIndia

ലോകത്തിലെ ഏറ്റവും മികച്ച കണക്ക് ; ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് പുറത്തുവിട്ട് അധികൃതർ

ന്യൂഡൽഹി : രാജ്യത്തെ കോവിഡ് പരിശോധന ഗണ്യമായി വർദ്ധിപ്പിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം. ഒറ്റദിവസം 4,20,000 കോവിഡ് പരിശോധനകള്‍ എന്ന നേട്ടത്തില്‍ ഇന്ത്യ. ഇതാദ്യമായാണ് രാജ്യത്തെ കോവിഡ് പരിശോധനകളുടെ എണ്ണം ഇത്രയും വര്‍ധിക്കുന്നത്. ഒരാഴ്ചയായി 3,50,000 പരിശോധനകള്‍ ദിവസവും നടത്തിവരികയായിരുന്നു

ഈ വർഷം ജനുവരിയില്‍ കോവിഡ് പരിശോധനാ സൗകര്യമുള്ള ഒരു ലാബ് മാത്രം ഉണ്ടായിരുന്ന സാഹചര്യത്തില്‍നിന്ന് ഇന്ന് 1301 ലാബുകളായി വര്‍ധിച്ചതാണ് പരിശോധനകളുടെ എണ്ണം കൂട്ടിയത്. ഇതില്‍ 902 സർക്കാർ ലാബുകളും 399 സ്വകാര്യ ലാബുകളുമാണ്. ഐസിഎംആറിന്റെ മാര്‍ഗനിര്‍ദേശങ്ങളും സർക്കാരിന്റെ കൂട്ടായ ശ്രമങ്ങളും പരിശോധനകള്‍ വ്യാപകമാക്കി. ”ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്” നയം പിന്തുടരാന്‍ കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് ആദ്യഘട്ടത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കും. എന്നാല്‍, പിന്നീട് കുറയും.

കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൂട്ടായ പരിശ്രമം കോവിഡ് മരണനിരക്ക് കുറയ്ക്കാനും കാരണമായി. ഇപ്പോള്‍ 2.35 ശതമാനമായി രാജ്യത്തെ മരണനിരക്ക് കുറഞ്ഞു. ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്ക് ഇന്ത്യയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,223 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം ഇന്ന് 8,49,431 ആയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button