കൊച്ചി: സംസ്ഥാനത്ത് പൊന്നിന് പൊള്ളുന്ന വില. തുടര്‍ച്ചയായ നാലാംദിനവും സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുകയാണ്. ഇതോടെ റെക്കോര്‍ഡുകള്‍ ഭേദിച്ചിരിക്കുകയാണ് സ്വര്‍ണവില. ഇന്നലെ പവന് 480 രൂപ വര്‍ദ്ധിച്ച് 37,880 രൂപയായി. ഗ്രാമിന് 60 രൂപ ഉയര്‍ന്ന് 4,735 രൂപയായി. നാലു ദിവസത്തിനിടെ പവന് കൂടിയത് 1,280 രൂപയാണ്. ഗ്രാമിന് 160 രൂപയും. മൂന്നു ശതമാനം ജി.എസ്.ടിയും 0.25 ശതമാനം പ്രളയ സെസും കുറഞ്ഞത് 8 ശതമാനം പണിക്കൂലിയും കൂടി ഇതിനോടൊപ്പം വരുമ്പോള്‍ ഒരു പവന് ആഭരണത്തിന് കേരളത്തില്‍ ഇപ്പോള്‍ നല്‍കേണ്ട വില 44,000 രൂപയോളമാണ്.
Post Your Comments