പാലക്കാട് : ഇറച്ചിയും മീനുമില്ല… അരിശംപൂണ്ട യുവാവ് കോവിഡ്സെന്ററില്‍ നിന്നും വീട്ടിലെത്തി , വീട്ടുകാര്‍ ക്വാറന്റയിന്‍ കേന്ദ്രത്തിലേയ്ക്ക് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ വീടിനു നേരെ കല്ലെറിഞ്ഞ് അക്രമം. പാലക്കാടാണ് സംഭവം. ഒടുവില്‍ പകല്‍ മുഴുവന്‍ നാടുചുറ്റി ക്വാറന്റൈന്‍ കേന്ദ്രത്തില്‍ തിരിച്ചെത്തുകയും ചെയ്തു. പഞ്ചായത്ത് അധികൃതരും പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ഇടപെട്ട് ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീടു ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Read Also : കോവിഡ് വ്യാപനം രൂക്ഷമാകുന്നു; രാജ്യത്ത് പ്രതിദിന കേസുകൾ അരലക്ഷത്തിനടുത്ത്
വൈകിട്ടു ജില്ലാ ആശുപത്രിയില്‍നിന്നു മുങ്ങിയ യുവാവ് പാലക്കാട്ടുനിന്ന് ഓട്ടോറിക്ഷയില്‍ രാത്രി ക്വാറന്റീന്‍ കേന്ദ്രത്തിലേക്കു തിരിച്ചെത്തുകയായിരുന്നു. ക്വാറന്റീന്‍ ലംഘനത്തിനു പൊലീസ് കേസെടുത്തിട്ടുണ്ട്. യുവാവിനെ കോവിഡ് പരിശോധനയ്ക്കു വിധേയനാക്കിയില്ല. അതേസമയം നാല്‍പത്തിരണ്ടുകാരന്‍ കഴിയുന്ന ക്വാറന്റീന്‍ കേന്ദ്രത്തില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.
കഴിഞ്ഞ 18നു സൗദിയില്‍ നിന്നെത്തിയ യുവാവിന്റെ സ്രവ സാംപിളാണ് ഇതുവരെ പരിശോധനയ്ക്കു വിടാത്തത്. ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധനയിലും ഇയാളെ ഉള്‍പ്പെടുത്തിയില്ല. വൈകാതെ സ്രവ സാംപിള്‍ ശേഖരിച്ചു പിസിആര്‍ ടെസ്റ്റ് തന്നെ ചെയ്യുമെന്നാണു പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
Post Your Comments