ബെയ്ജിങ്: കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതില്‍ ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങിനെ പ്രമുഖ നേതാവ് റെന്‍ ഷിക്യാങിനെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. റിയല്‍ എസ്‌റ്റേറ്റ് വമ്പനായ റെന്നിനെ അഴിമതിക്കേസില്‍ വിചാരണ ചെയ്യാൻ തീരുമാനിച്ചതായും പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കോവിഡ് നിയന്ത്രണ സംവിധാനങ്ങളെക്കുറിച്ചുള്ള പ്രസംഗത്തിനിടെ ഷീ ചിന്‍ പിങ്ങിനെ റെൻ ‘കോമാളി’ എന്ന് വിളിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. തുടർന്ന് റെന്നിനെ മാര്‍ച്ച് മുതല്‍ കാണാനില്ലെന്ന് വ്യക്തമാക്കി സുഹൃത്തുക്കള്‍ രംഗത്തുവന്നു.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് റെന്നിനെ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയെന്ന് കഴിഞ്ഞ ദിവസമാണ് നോട്ടീസിലൂടെ അറിയിച്ചത്. നിര്‍ണായകവിഷയങ്ങളില്‍ പാര്‍ട്ടിയെ വിശ്വാസത്തിലെടുക്കാതെ രാജ്യത്തിന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് റെന്‍ നടത്തുന്നതെന്നും ഇതിൽ പറയുന്നു. കടുത്ത അച്ചടക്ക ലംഘനത്തിന് റെന്നിനെതിരെ അന്വേഷണം നടക്കുകയാണെന്ന് ബെയ്ജിങ് മുനിസിപ്പല്‍ അഴിമതിവിരുദ്ധ വിഭാഗം അറിയിച്ചു. അതേസമയം കോവിഡ് വ്യാപനത്തിനു പിന്നാലെ ചൈനയില്‍ എതിര്‍ശബ്ദമുയര്‍ത്തിയ പലരെയും കാണാതാകുന്നതായി വാര്‍ത്തകൾ മുൻപും വന്നിരുന്നു.
Post Your Comments