MollywoodLatest NewsCinemaNews

സെറ്റിൽ നിന്നും റിമാ കല്ലിങ്കൽ ആരോടും പറയാതെ മുങ്ങും, സിനിമയ്ക്ക് പുറത്ത് നിന്ന് കിട്ടുന്ന ലക്ഷങ്ങളാണ് അതിന് കാരണം-സിബിമലയിൽ

നിരവധി സിനിമകളിൽ നായികയായി എത്തിയ താരം സംവിധായകൻ ആഷിക് അബുവിനെയാണ് വിവാഹം ചെയ്തത്.

ശ്യാമ പ്രസാദിന്റെ ഋതു എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലൂടെയാണ് 2008ലെ മിസ്സ് കേരള റണ്ണർ അപ്പായിരുന്ന റിമാ കല്ലിങ്കൽ സിനിമയിൽ എത്തിയത്. അതേ കൊല്ലം തന്നെ ലാൽ ജോസിന്റെ നീലത്താമരയിലും താരം മികച്ച വേഷം ചെയ്തു. പിന്നീട് നിരവധി സിനിമകളിൽ നായികയായി എത്തിയ താരം സംവിധായകൻ ആഷിക് അബുവിനെയാണ് വിവാഹം ചെയ്തത്.

താൻ സംവിധാനം ചെയ്ത ഉന്നം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ റിമയും താനും തമ്മിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് സിബി മലയിൽ. തന്റെ ജീവിതത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായത്.ഷൂട്ടിംഗ് സൈറ്റിൽ നിന്നും റിമാ കല്ലിങ്കൽ ആരോടും പറായാതെ പോകുമായിരുന്നു. ഷൂട്ടിങ്ങിന് വിളിക്കാൻ ഹോട്ടൽ മുറിയിൽ ചെല്ലുമ്പോഴാണ് റിമ പോയ കാര്യം മറ്റുള്ളവർ അറിയുന്നത്. ഞാൻ അതുവരെ ചെയ്ത സിനിമകളിലെ ഒരു നടിയും ഇങ്ങനെ ചെയ്തിട്ടില്ല.

സിനിമ അവർക്ക് ചില സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കുന്നുണ്ട്. അത് കിട്ടി കഴിഞ്ഞാൽ പിന്നെ സിനിമയോട് താൽപര്യം ഉണ്ടാവില്ല. സിനിമയ്ക്ക് പുറത്ത് നിന്ന് കിട്ടുന്ന വലിയ വരുമാനമാണ് ഇങ്ങനെ പോകാൻ അവർക്ക് പ്രേരണയാകുന്നത് പക്ഷെ സിനിമ ഉള്ളത് കൊണ്ടാണ് അവർക്ക് ഇത്തരം അവസരങ്ങൾ വന്നതെന്ന് അവർ ചിന്തിക്കുന്നില്ലെന്നും സിബി മലയിൽ തുറന്നടിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button