Latest NewsNewsInternational

ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ ലക്ഷ്യം വയ്ക്കാന്‍ ഉപയോഗിക്കുന്ന ആയുധസമാനമായ പ്രൊജറ്റൈല്‍ പരീക്ഷണം : ആശങ്കയുമായി യുഎസും ബ്രിട്ടണും

ലണ്ടന്‍ : ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ ലക്ഷ്യം വയ്ക്കാന്‍ ഉപയോഗിക്കുന്ന ആയുധസമാനമായ പ്രൊജറ്റൈല്‍ പരീക്ഷണം, എതിര്‍പ്പ് പ്രകടിപ്പിച്ച് യുഎസും ബ്രിട്ടണും. റഷ്യയ്ക്ക് എതിരെ ഇരു രാജ്യങ്ങളും എതിര്‍പ്പുമായി രംഗത്തുവന്നിരിക്കുന്നത്.  ഉപഗ്രഹവേധ മിസൈലിനോട് സാമ്യമുള്ള ആയുധത്തിന്റെ പരീക്ഷണമാണ് റഷ്യ നടത്തിയതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.

Read Also :  90 ശതമാനവും അക്കൗണ്ട് ട്രാന്‍സാക്ഷന്‍ വഴി പണമിടപാട് നടക്കുന്ന സിനിമകളാണ് മലയാളത്തിലേത് അനധികൃത സോഴ്സില്‍ നിന്നുള്ള പണമെന്നു പറയുന്ന സാധ്യത വിരളമാണ്. -ബി ഉണ്ണികൃഷ്ണൻ

തങ്ങളുടെ ബഹിരാകാശ ഉപകരണങ്ങളുടെ പരിശോധനയ്ക്കായി പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി നേരത്തെ റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബഹിരാകാശ മേഖലയിലെ റഷ്യയുടെ പുതിയ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ക്ക് ആശങ്കയുള്ളതായി നേരത്തെ തന്നെ യു.എസ് അറിയിച്ചിരുന്നു.

എന്നാല്‍ ബഹിരാകാശത്തെ റഷ്യയുടെ പരീക്ഷണങ്ങളില്‍ ആശങ്കയറിയിച്ച് യു.കെ രംഗത്തെത്തുന്നത് ഇതാദ്യമായാണ്. റഷ്യ ഉയര്‍ത്തുന്ന ഭീഷണികള്‍ യു.കെ വിലകുറച്ച് കാണുന്നതായുള്ള അന്വേഷണ റിപ്പോര്‍ട്ടിന് തൊട്ടുപിന്നാലെയാണ് യു.കെ റഷ്യയ്‌ക്കെതിരെ ആരോപണവുമായി എത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button