Latest NewsIndiaInternational

ലോക്ക്ഡൗണ്‍ കാലത്ത് ഇന്ത്യയിലേക്ക് ഒഴുകിയത്‌ 2000 കോടി ഡോളറിന്റെ നിക്ഷേപം- പ്രധാനമന്ത്രി

ഇന്ത്യയും യു എസും തമ്മിലുള്ളത് ഊഷ്മളമായ ബന്ധമാണെന്നും മോദി പറഞ്ഞു. ‘പരസ്പരം പങ്കുവയ്ക്കുന്ന മൂല്യങ്ങളുള്ള രണ്ടു ജനാധിപത്യ രാജ്യങ്ങളാണ് ഇന്ത്യയും യു എസും.

ന്യൂഡൽഹി: “വ്യാപാരത്തിന് നിങ്ങൾക്ക് വിശ്വസിക്കാവുന്ന രാജ്യം”, ഇന്ത്യയിൽ നിക്ഷേപം നടത്താൻ യു എസ് കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി. ചൈനാ വിരുദ്ധ വികാരം കത്തിപടരുന്നസാഹചര്യത്തിലാണ് അവസരം മുതലാക്കാന്‍ മോദി നേരിട്ടിറങ്ങുന്നത് . ആപ്പിള്‍ പോലുള്ള കമ്പനികള്‍ ഇന്ത്യയില്‍ കോടിയുടെ നിക്ഷേപത്തിന് ഒരുങ്ങുമ്പോള്‍ കൂടുതല്‍ വിദേശ നിക്ഷേപകരെ ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് മോദിയുടെ ശ്രമം. കോവിഡ് രാജ്യമെങ്ങും പടര്‍ന്നതോടെ ചൈനയുടെ മുഖ്യശത്രുവായ അമേരിക്കന്‍ കമ്പനികളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ഇന്ത്യയുടെ നീക്കം.

ഇന്ത്യയിലെ വിദേശ നിക്ഷേപങ്ങളുടെ വളര്‍ച്ച ചൂണ്ടിക്കാട്ടിയാണ് അമേരിക്കന്‍ നിക്ഷേപകരെ പ്രധാനമന്ത്രി നരേന്ദ്ര മോദിഇന്ത്യയിലേക്ക് ക്ഷണിക്കുന്നത്.യു എസ്-ഇന്ത്യ ബിസിനസ് കൗൺസിൽ സംഘടിപ്പിക്കുന്ന ഇന്ത്യ ഐഡിയാസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം അടക്കമുള്ള മൂല്യങ്ങൾ പരസ്പരം പങ്കുവയ്ക്കുന്ന രണ്ട് രാജ്യങ്ങളും എറ്റവും അടുത്ത ബന്ധം പുലർത്തേണ്ടതും പരസ്പരം സഹായിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

നിക്ഷേപം സുഗമമാക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളും അടിസ്ഥാന സൗകര്യങ്ങള്‍, പ്രതിരോധം, ബഹിരാകാശ ഗവേഷണം എന്നീ വിവിധ മേഖലകളിൽ ഇന്ത്യ കൈവരിച്ച വളർച്ചയും ചൂണ്ടിക്കാട്ടിയാണ് മോദിയുടെ ക്ഷണം. വ്യാപാരത്തിന് നിങ്ങൾക്ക് വിശ്വസിക്കാവുന്ന രാജ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.‘ഇന്ന് ലോകത്തിനാകെ ഇന്ത്യയ്ക്ക് മേൽ ശുഭാപ്തി വിശ്വാസമുണ്ട്. കാരണം, ഇന്ത്യ സുതാര്യതയും അവസരങ്ങളും താൽപര്യങ്ങളും സമന്വയിപ്പിക്കുന്നു. പ്രധാന ബിസിനസ് റേറ്റിങ്ങുകളിലെല്ലാം ഇന്ത്യ ഉയരുന്നതിൽ ഈ ശുഭാപ്തിവിശ്വാസമാണ് പ്രകടമാകുന്നത്. പ്രത്യേകിച്ച് ലോക ബാങ്കിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റേറ്റിംഗ് പോലുള്ളവയിൽ’– മോദി പറഞ്ഞു.

ഇന്ത്യയും യു എസും തമ്മിലുള്ളത് ഊഷ്മളമായ ബന്ധമാണെന്നും മോദി പറഞ്ഞു. ‘പരസ്പരം പങ്കുവയ്ക്കുന്ന മൂല്യങ്ങളുള്ള രണ്ടു ജനാധിപത്യ രാജ്യങ്ങളാണ് ഇന്ത്യയും യു എസും. ഫിനാൻസ്, ഇൻഷുറൻസ് മേഖലകളിൽ നിക്ഷേപം നടത്തുന്നതിനും ഇന്ത്യ നിങ്ങളെ ക്ഷണിക്കുന്നു. ഇൻഷുറൻസ് മേഖലയിൽ എഫ് ഡി ഐ പരിധി 49 ശതമാനമായി ഇന്ത്യ ഉയർത്തിയിട്ടുണ്ട്-അദ്ദേഹം പറഞ്ഞു.ചൈനയോട് ശത്രുതയിലാവുകയും ഇന്ത്യയോട് കൂടുതല്‍ അനുഭാവം സ്വീകരിക്കുകയും ചെയ്യുന്ന അമേരിക്ക അതിനാല്‍ തന്നെ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങുമെന്ന് തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷ.

2019 ഒക്ടോബറിലെ കണക്കു പ്രകാരം ലോക ബാങ്കിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റേറ്റിങ്ങില്‍ 190 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 14 സ്ഥാനങ്ങള്‍ ഉയര്‍ത്തി 63ാം സ്ഥാനത്തെത്തി. 50ല്‍ എത്തുകയാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ ലക്ഷ്യം. വിദേശ നിക്ഷേപങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ഒരോ വര്‍ഷവും റെക്കോര്‍ഡ് ഉയര്‍ച്ചയിലേക്കാണ് നീങ്ങുന്നത്. ഉദാഹരണത്തിന് 201920 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം 74 ബില്യന്‍ ഡോളറായിരുന്നു.

ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 20 ശതമാനം കൂടുതലാണെന്നും മോദി പറഞ്ഞു.യുഎസ് സെക്രട്ടറി മൈക് പോംപിയോ, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ധനമന്ത്രി നിര്‍മല സീതാരാമന്‍, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍, ഇന്ത്യയില്‍ നിന്നും യുഎസില്‍ നിന്നുമുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button