തിരുവനന്തപുരം: തനിയ്ക്ക് വീഴ്ചപറ്റി .. പക്ഷേ സ്വപ്നയുമായുള്ള ബന്ധം അത്തരത്തിലുള്ളതായിരുന്നില്ല… എന്‍.ഐ.എയുടെ ചോദ്യം ചെയ്യലില്‍ എം. ശിവശങ്കര്‍ സമ്മതിച്ചതായി സൂചന. മുന്‍ ഐ ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയുമായിരുന്ന ശിവശങ്കറിനെ അഞ്ചു മണിക്കൂറോളമാണ് എന്‍.ഐ.എ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്.
പേരൂര്‍ക്കടയില്‍ എന്‍.ഐ.എയുടെ ക്യാമ്പ് ഓഫീസ് ആയ പൊലീസ് ക്‌ളബിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. വൈകിട്ട് നാലിനു തുടങ്ങിയ ചോദ്യം ചെയ്യല്‍ രാത്രി 8.55 നാണ് അവസാനിച്ചത്.
Read Also : എം. ശിവശങ്കറിനെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും; ഇന്നലെ വിട്ടയച്ചത് എൻഐഎ നോട്ടീസ് നൽകിയ ശേഷം
പ്രതികളുമായുളള ശിവശങ്കറിന്റെ ബന്ധങ്ങളാണ് ചോദ്യംചെയ്യലില്‍ പ്രധാനമായും ഉയര്‍ന്നത്. സ്വപ്ന സുരേഷിന്റെ ഭര്‍ത്താവ് തന്റെ ബന്ധുവാണെന്നും ആ അടുപ്പമാണ് ഇവരുടെ കുടുംബവുമായി ഉണ്ടായിരുന്നതെന്നും ശിവശങ്കര്‍ പറഞ്ഞതായാണ് വിവരം. സ്വര്‍ണക്കടത്തുകാരുമായി സ്വപ്നയ്ക്കുള്ള ബന്ധം തിരിച്ചറിയാന്‍ കഴിയാതിരുന്നതും വ്യക്തിപരമായ വീഴ്ചയാണ്. ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങളൊന്നും മുന്നറിയിപ്പു നല്‍കിയിരുന്നില്ല. സൂചന ലഭിച്ചിരുന്നെങ്കില്‍ സ്വപ്നയെ അകറ്റി നിര്‍ത്തുമായിരുന്നെന്നും ശിവശങ്കര്‍ പറഞ്ഞതായാണ് സൂചന. സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യതയും അറിവില്ലായിരുന്നുവത്രേ.
നേരത്തെ, ശിവശങ്കര്‍ കസ്റ്റംസിനു നല്‍കിയ മൊഴികള്‍ ശേഖരിച്ച്, ഡിജിറ്റല്‍ തെളിവുകളുമായുള്ള വൈരുദ്ധ്യം കണ്ടെത്തിയ ശേഷമായിരുന്നു ചോദ്യംചെയ്യല്‍. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങളേറെയും വിദേശ യാത്രകളെക്കുറിച്ചും കൂടിക്കാഴ്ചകളെക്കുറിച്ചുമായിരുന്നു. വിദേശയാത്രകളില്‍ പ്രതികളില്‍ ചിലര്‍ അനുഗമിച്ചിരുന്നോ എന്നും, സ്വര്‍ണക്കടത്തിന് പണം മുടക്കിയവരുമായി വിദേശത്ത് ബന്ധപ്പെട്ടിരുന്നോയെന്നും ചോദിച്ചറിഞ്ഞതായാണ് വിവരം. സ്വര്‍ണം എത്തിയ ജൂണില്‍ ശിവശങ്കറിന്റെ വിദേശത്തേക്കുള്ള സംശയകരമായ ആറ് വിളികള്‍ അന്വേഷണത്തില്‍ എന്‍.ഐ.എ കണ്ടെത്തിയിരുന്നു.
സംസ്ഥാനത്ത് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ എന്‍.ഐ.എ ചോദ്യംചെയ്യുന്നത് ആദ്യമാണ്.
Post Your Comments