കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ തിങ്കളാഴ്ച്ച കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്തു വിളിച്ചുവരുത്തിയുള്ള അടുത്ത ചോദ്യം ചെയ്യല്‍ നിര്‍ണായകമാകും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരത്ത് മുമ്പ് രണ്ടു തവണ നടത്തിയ ചോദ്യം ചെയ്യലുകളിലും ശിവശങ്കര്‍ നല്‍കിയ നിരവധി മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.
മാത്രമല്ല നിലവില്‍ അറസ്റ്റിലായ സ്വപ്ന, സരിത്ത് , സന്ദീപ് എന്നീ പ്രതികളുമായി ശിവശങ്കറിനുള്ള നിരന്തര ബന്ധത്തിന്റെ തെളിവുകളും എന്‍ഐഎയുടെ പക്കലുണ്ട്. അക്കൂട്ടത്തില്‍ ചില വീഡിയോ തെളിവുകളും സ്വപ്നയുടെ തന്നെ പക്കല്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ സ്വര്‍ണക്കടത്തില്‍ ശിവശങ്കറുടെ ഇടപെടല്‍ ഏതെങ്കിലും ഘട്ടത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നതാണ് അന്വേഷണ സംഘം തിരക്കുന്നത്.
അതില്‍ തള്ളിക്കളയാന്‍ കഴിയാത്ത ചില തെളിവുകള്‍ ലഭിച്ചിട്ടുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ തിങ്കളാഴ്ചത്തെ ചോദ്യം ചെയ്യല്‍ കൊച്ചിയില്‍ വച്ച് ശിവശങ്കറെ അറസ്റ്റ് ചെയ്യുന്നതിലേയ്ക്ക് നീളുമോ എന്ന ആശങ്ക ശക്തമാണ്. അതേസമയം ലോക്കറില്‍ നിന്നും കണ്ടെത്തിയ ഒരുകോടിയ്ക്കും ഒരു കിലോ സ്വര്‍ണത്തിനും സ്വപ്ന നല്‍കിയ വിശദീകരണം വെറും തമാശയായിട്ടാണ് കസ്റ്റംസ് കാണുന്നത്.
സ്വപ്നയുടെ വിവാഹത്തിന് ഷെയ്ഖ് നല്‍കിയ സമ്മാനമാണിതെന്നാണ് വിശദീകരണം. സമ്മാനം കിട്ടിയ പണം എന്തിന് ലോക്കറില്‍ സൂക്ഷിക്കണം എന്ന ചോദ്യത്തിന് ഉത്തരമില്ലത്രെ .
Post Your Comments