തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ നിന്ന് വന്‍ തുകയും സ്വര്‍ണവും കണ്ടെത്തി. സ്വപ്‌നയുടെ ലോക്കറില്‍ നിന്ന് ഒരു കോടിയിലേറെ രൂപയും സ്വര്‍ണവും കണ്ടെത്തിയതായാണ് വിവരം. എന്‍.ഐ.എയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. പണത്തിന്റെ ഉറവിടം അടക്കമുള്ള കാര്യങ്ങളിലേക്ക് അന്വേഷണം എത്തേണ്ടതുണ്ടെന്ന് എന്‍.ഐ.എ കോടതിയെ അറിയിച്ചു.
സ്വപ്‌നയുടെ അക്കൗണ്ടുകളുടെ രേഖകളും എന്‍.ഐ.എ പരിശോധനയില്‍ പിടിച്ചെടുത്തിരുന്നു. അതേസമയം വീട്ടിലും ലോക്കറിലും നടത്തിയ പരിശോധനയിലാണ് പണവും സ്വര്‍ണവും പിടിച്ചെടുത്തത്. ഇവ വിവാഹത്തിന് ഷെയ്ഖ് സമ്മാനിച്ചതാണെന്നാണ് സ്വപ്‌നയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.അതേസമയം യു.എ.ഇ കോണ്‍സുലേറ്റില്‍ 40ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതിനാണ് സ്വപ്നയെ പിരിച്ചുവിട്ടതെന്ന് സൂചന.
യു.എ.ഇ ദേശീയദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടികളുടെ പേരിലായിരുന്നു തട്ടിപ്പ്. ഇതു തിരിച്ചറിഞ്ഞെങ്കിലും ഉന്നതരുടെ ഇടപെടല്‍ കാരണം നടപടിയുണ്ടായില്ല. യു.എ.ഇ മിനിസ്ട്രി ഒഫ് ഫോറിന് അഫയേഴ്സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ രണ്ടു പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്നുള്ള ആഡിറ്റിംഗില്‍ വലിയ തട്ടിപ്പുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സ്വപ്നയെ പുറത്താക്കിയതെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. തട്ടിപ്പ് നടത്തിയതിനാണ് പുറത്താക്കിയതെന്ന് ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതിയും വ്യക്തമാക്കിയിരുന്നു.
Post Your Comments