COVID 19KeralaLatest NewsNews

ജീവനക്കാരന് കൊവിഡ്; ബെവ്കോ ഔട്ട്‌ലെറ്റ് അടച്ചു,മദ്യം വാങ്ങാനെത്തിയവർ ആശങ്കയിൽ

കാസർകോട് : കൊവിഡ് സ്ഥിരീകരിച്ച എക്സൈസ് ഉദ്യോഗസ്ഥൻ എത്തിയതിനെ തുടർന്ന് കാസർകോട് വെളളരിക്കുണ്ടിലെ ബെവ്കോ ഔട്ട്‌ലെറ്റ് അടച്ചു. ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരോട് നിരീക്ഷണത്തിൽപോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതോടെ ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ എത്തിയവരും ആശങ്കയിലായി.

കാഞ്ഞങ്ങാട്ട് മൂന്ന് എക്സൈസ് ഓഫീസുകളും അടച്ചു. എക്സൈസ് റേഞ്ച് ഓഫീസ്, സർക്കിൾ ഓഫീസ്, എക്സൈസ് ഇൻറലിജൻസ് ബ്യൂറോ ഓഫീസ് എന്നിവയാണ് അടച്ചത്. ഇരുപത്തിയാറ് ജീവനക്കാർ ക്വാറന്റീനിലാണ്. അതിനിടെ കുമ്പള പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 20 പൊലീസുകാർ ക്വാറന്റൈനിലായി. കാസർകോട് രോഗവ്യാപനം കൂടുതലുള്ള മേഖലയാണ് കുമ്പള.

ഇന്നലെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച 47പേരിൽ 41 പേരും സമ്പർക്കത്തിലൂടെയാണ് രോഗ ബാധിതരായത്.കാസർകോട് നഗരസഭയിൽ മാത്രം 10 പേർക്കാണ് രോഗം ബാധിച്ചത്. കാസർകോട്, കുമ്പള മാർക്കറ്റുകൾ ഉൾപ്പെടെ ജില്ലയിലെ ക്ലസ്റ്ററുകളിൽ രോഗബാധിതർ കൂടുകയാണ്. സമ്പർക്ക രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ കുമ്പള പഞ്ചായത്തിൽ 24 മുതൽ 15 ദിവസം സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button