COVID 19Latest NewsKeralaNews

കോവിഡ് സ്ഥിരീകരിച്ച പ്രതി ആശുപത്രിയിൽ നിന്നും ചാടി പോയി

കണ്ണൂർ : കൊവിഡ് സ്ഥിരീകരിച്ച പ്രതി ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞു. ആറളം സ്വദേശിയായ ദിലീപ് എന്നയാളാണ് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടത്. രാവിലെയാണ് ഇയാളെ ആശുപത്രിയിൽ നിന്ന് കാണാതായത്.

മോഷണ കേസിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് കഴിഞ്ഞ 12 ന് മട്ടന്നൂർ കോടതിയിൽ ഹജരാക്കി. പിന്നീട് നിരീക്ഷണത്തിലായിരുന്നു. തുടർന്ന് 21 ന് തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു നൽകിയിരുന്നു. തെളിവെടുപ്പ് പൂർത്തിയാക്കി തിരിച്ച് നീരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്നലെയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

തുടർന്ന് ഇയാൾക്ക് ജാമ്യം ലഭിച്ചെങ്കിലും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ അഞ്ചരക്കണ്ടി ആശുപത്രിയിലേക്ക് മാറ്റി. ഇയാളുമായി സമ്പർക്കത്തിലായിരുന്ന ആറളം സ്റ്റേഷനിലെ 7 പോലീസുകാരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button