സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമായ രീതിയില്‍ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ വലിയ പണ ചെലവില്ലാത്ത, ലളിതമായ മൂന്നേ മൂന്ന് കാര്യങ്ങള്‍ ചെയ്താല്‍ കുറേയൊക്കെ ഇതില്‍ നിന്നും രക്ഷനേടാനാകുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. ഇത് ചെയ്താല്‍ വാക്സിനോ അധിക ചികിത്സയോ ഒന്നുമില്ലാതെ കോവിഡ് മഹാമാരിയുടെ വ്യാപനത്തെ നമുക്ക് തടഞ്ഞു നിര്‍ത്താമെന്ന് പുതിയ പഠനങ്ങള്‍ ശാസ്ത്രീയമായ തെളിവുകളോടെ ആവര്‍ത്തിക്കുന്നു.
Read Also : ആശുപത്രി ശ്മശാനത്തിൽ അൻപതോളം മൃതേദഹങ്ങൾ കൂട്ടമായി ദഹിപ്പിച്ചു; തെലങ്കാന സർക്കാരിനെതിരെ രൂക്ഷ വിമർശനം
കൈകള്‍ നിരന്തരം സോപ്പിട്ട് കഴുകുക, മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ മൂന്ന് കാര്യങ്ങള്‍ക്ക് എങ്ങനെ കോവിഡിനെ പിടിച്ചു കെട്ടാനാകുമെന്ന് ശാസ്ത്രീയ മാതൃകകളുടെ അടിസ്ഥാനത്തില്‍ തെളിയിക്കുന്ന പഠനം പിഎല്‍ഒഎസ് മെഡിസിന്‍ എന്ന ജേണലാണ് പ്രസിദ്ധീകരിച്ചത്.
നെതര്‍ലന്‍ഡിലെ ജനങ്ങളുടെ സമ്പര്‍ക്ക നിരക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പഠന മോഡല്‍ തയാറാക്കിയത്. എന്നാല്‍ ഇത് മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ക്കും അനുയോജ്യമാണെന്ന് ഉട്രെച്ച് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ പറയുന്നു.
ഈ മൂന്ന് നടപടികളുടെയും കാര്യക്ഷമത 50 ശതമാനം കടന്നാല്‍ ഒരു വലിയ മഹാമാരിയെ നിയന്ത്രിക്കാനാകുമെന്ന് ഈ ഗവേഷകര്‍ പറയുന്നു. എന്നാല്‍ പൊതുജനം ഈ സന്ദേശം വളരെ പതുക്കെ മനസ്സിലാക്കുകയും ഒടുവില്‍ പെരുമാറ്റ ശീലങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്താല്‍ അപ്പോഴും കേസുകളുടെ എണ്ണം കുറയ്ക്കാനാകും. കേസുകള്‍ മൂര്‍ധന്യത്തിലേക്ക് പോകുന്നത് അപ്പോള്‍ ചിലപ്പോള്‍ നിയന്ത്രിക്കാന്‍ സാധിക്കില്ല.
Post Your Comments