COVID 19Latest NewsNewsInternational

ലോകരാഷ്ട്രങ്ങളെ വെല്ലുവിളിച്ച് ചൈനീസ് കൊവിഡ് വാക്‌സിന്‍ അവസാനഘട്ട പരീക്ഷണം ആരംഭിച്ചു : പുറത്തിറങ്ങുന്ന കൊറോണാവാക് എങ്ങിനെയാകുമെന്ന് ആശങ്ക

സാവോപോളോ : ലോകരാഷ്ട്രങ്ങളെ വെല്ലുവിളിച്ച് ചൈനീസ് കൊവിഡ് വാക്സിന്‍ അവസാനഘട്ട പരീക്ഷണം ആരംഭിച്ചു . ബ്രസീലിലാണ് പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. മനുഷ്യരിലുള്ള പരീക്ഷണത്തിന്റെ അവസാനഘട്ടമാണ് ആരംഭിച്ചിരിക്കുന്നത്. കൊവിഡിനെതിരെ നിര്‍ണായകമാകുമെന്ന് കരുതുന്ന സ്വകാര്യ ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിനൊവാകിന്റെ കൊവിഡ് വാക്‌സിന്റെ അവസാനഘട്ടമാണ് ചൊവ്വാഴ്ച ബ്രസീലില്‍ ആരംഭിച്ചത്. മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയലിലേക്ക് കടക്കുന്ന ലോകത്തെ മൂന്നാമത്തെ വാക്‌സിനാണ് സിനൊവാകിന്റേത്.

Read Also : 30 സെക്കന്‍ഡിനുളളില്‍ ദ്രുത പരിശോധന നടത്താന്‍ സാധിക്കുന്ന കിറ്റുകള്‍ നിർമ്മിക്കാനായി കൈകോർത്ത് ഇന്ത്യയും ഇസ്രായേലും

സാവോ പോളോയിലെ ഒരു ആശുപത്രിയിലെ 27 കാരിയായ ഡോക്ടറാണ് സിനൊവാക് വാക്‌സിന്റെ അവസാനഘട്ട പരീക്ഷണത്തിന്റെ ആദ്യ ഡോസിന് വിധേയയായത്. ‘ കൊറോണവാക് ‘ എന്നാണ് സിനൊവാക് തങ്ങളുടെ വാക്‌സിന് നല്‍കിയിരിക്കുന്ന പേര്.

ആറ് ബ്രസീലിയന്‍ സംസ്ഥാനങ്ങളിലായി 9,000 വോളന്റിയര്‍മാര്‍ക്ക് രണ്ട് ഡോസ് വീതമാണ് വാക്‌സിന്‍ നല്‍കുക. അവസാനഘട്ട ട്രയല്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ആദ്യ 90 ദിവസത്തിനുള്ളില്‍ തന്നെ പരീക്ഷണത്തിന്റെ ആദ്യം ഫലങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ

ബ്രസീലിലെ ബൂടാന്‍ടാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് സിനൊവാക് ബ്രസീലില്‍ പരീക്ഷണം തുടരുന്നത്. വാക്‌സിന്‍ പരീക്ഷണം വിജയിച്ചാല്‍ കരാര്‍ അനുസരിച്ച് 120 മില്യണ്‍ വാക്‌സിന്‍ ഡോസ് ബൂടാന്‍ടാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കും.

നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രണ്ടാമത്തെ രാജ്യമാണ് ബ്രസീല്‍. 2,234,000 ത്തിലേറെ പേരാണ് ബ്രസീലില്‍ രോഗികളായുള്ളത്. 82,900 ലേറെ പേര്‍ മരിച്ചു. ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ കൊവിഡ് വൈറസ് അതിവേഗത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ മിക്ക വാക്‌സിന്‍ നിര്‍മാതാക്കളും തങ്ങളുടെ ക്ലിനിക്കല്‍ ട്രയല്‍ ബ്രസീലില്‍ നടത്താനാണ് ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button