പത്തനംതിട്ട: പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഏഴ്, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് എട്ട്, ഒന്‍പത്, തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ്, ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15 എന്നീ സ്ഥലങ്ങളില്‍ ജൂലൈ 23 മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പ്രഖ്യാപിച്ചത്.
കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു
ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17ല്‍ പ്രഖ്യാപിച്ചിരുന്ന കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ജൂലൈ 29 വരെയും ഏറത്ത് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11, 13, 15, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11, 15 എന്നീ സ്ഥലങ്ങളിലേത് ജൂലൈ 23 മുതല്‍ ഏഴു ദിവസത്തേക്ക് ദീര്‍ഘിപ്പിച്ചും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി.
കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി
പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ആറ്, ആറന്മുള ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 എന്നീ സ്ഥലങ്ങളെ കണ്ടെയ്ന്‍മെന്റ് സോണില്‍നിന്നും ഒഴിവാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി.
Post Your Comments