KeralaLatest NewsIndia

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എ പി ഷൗക്കത്ത് അലിയും ടിപി കേസ് അന്വേഷിച്ച കെവി സന്തോഷും സംസ്ഥാന പൊലീസില്‍ നിന്ന് ഐപിഎസ് ലഭിക്കേണ്ടവരുടെ പട്ടികയില്‍

ടിപി വധക്കേസ് അന്വേഷിച്ച മറ്റൊരു ഉദ്യോഗസ്ഥന്‍ കെ വി സന്തോഷ് പട്ടികയിലെ പതിമൂന്നാമനാണ്.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥരിലൊരാളായ എ പി ഷൗക്കത്ത് അലി സംസ്ഥാന പൊലീസില്‍ നിന്ന് ഐപിഎസ് ലഭിക്കേണ്ടവരുടെ പട്ടികയില്‍. 2018 ബാച്ചില്‍ ഐപിഎസ് ലഭിക്കാവുന്ന പരിഗണനാ പട്ടികയില്‍ പതിനൊന്നാമനായാണ് ഷൗക്കത്ത് അലിയെ ഡിജിപി ശുപാര്‍ശ ചെയ്തതിട്ടുള്ളത്.ടിപി വധക്കേസ് അന്വേഷിച്ച മറ്റൊരു ഉദ്യോഗസ്ഥന്‍ കെ വി സന്തോഷ് പട്ടികയിലെ പതിമൂന്നാമനാണ്.

സംസ്ഥാന പൊലീസിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥരെന്ന നിലയില്‍ ഇരുവര്‍ക്കും ഐപിഎസ് ലഭിക്കാനാണ് സാധ്യത. 2017ലെ പട്ടികയില്‍ ഉള്‍പ്പെട്ട ഏഴ് എസ്പിമാര്‍ക്ക് കേന്ദ്രം ഇപ്പോഴും ഐപിഎസ് നല്‍കേണ്ടതുണ്ട്.ടിപി വധക്കേസ് അന്വേഷണത്തിന്‍റെ പേരില്‍ സിപിഎമ്മിന്‍റെ കണ്ണിലെ കരടായ കെ വി സന്തോഷിന്‍റെ പേരും ഉള്‍പ്പെടുന്ന പട്ടിക സംസ്ഥാന സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. 2018 ബാച്ചിലെ എസ്പിമാരില്‍ 11 പേര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഐപിഎസ് നല്‍കേണ്ടത്.

സ്വപ്നയെ രഹസ്യമായി സന്ദർശിച്ചവർക്ക് കുരുക്ക് , രഹസ്യ ഇടപാടുകൾ ആരുമറിയാതെ റെക്കോര്‍ഡ് ചെയ്തു, സ്വപ്‌നയുടെ കയ്യില്‍ നിന്നും പിടിച്ച വീഡിയോ റെക്കോര്‍ഡറില്‍ കുടുങ്ങിയത് വമ്പന്മാര്‍, കൂടെ അറ്റാഷെയും

പതിനൊന്ന് തസ്തികകളിലേക്ക് പരിഗണിക്കാനായി 40 എസ്‍പിമാരുടെ പട്ടികയാണ് ഡിജിപി ശുപാര്‍ശയായി നല്‍കിയത്.നല്‍കിയ പട്ടിക ഇപ്പോഴും കേന്ദ്രത്തിന്‍റെ പരിഗണനയിലാണ്. ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള ചില ഉദ്യോഗസ്ഥരും 2018 ലെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് 2017 ലെ പട്ടിക അനുസരിച്ചു തന്നെ ഐപിഎസ് ലഭിച്ചാല്‍ 2018ലെ പട്ടികയിലുള്ള ഷൗക്കത്ത് അലിയുടെയുയും കെ വി സന്തോഷിന്‍റെയും സാധ്യത വര്‍ധിക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button