ഹൂസ്റ്റണ്‍ : യുഎസില്‍ ജനങ്ങള്‍ ആശങ്കയില്‍. ഫ്ലോളോറിഡ, കലിഫോര്‍ണിയ, ടെക്സസ് എന്നിവിടങ്ങളില്‍ കൊറോണ വൈറസ് മരണം പുതിയ റെക്കോര്‍ഡില്‍ എത്തി നില്‍ക്കുകയാണ്. അമേരിക്കയിലുടനീളം വ്യാപകമായ പകര്‍ച്ചവ്യാധിയുടെ പ്രതിസന്ധിനിറഞ്ഞ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്, തുടര്‍ച്ചയായ രണ്ടാം ദിവസവും 1,100 ല്‍ അധികം മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മിസോറി, നോര്‍ത്ത് ഡക്കോട്ട, വെസ്റ്റ് വെര്‍ജീനിയ എന്നിവിടങ്ങളില്‍ ബുധനാഴ്ച ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയപ്പോള്‍ അലബാമ, ഐഡഹോ, ടെക്സസ്, ഫ്ലോറിഡ എന്നിവിടങ്ങളില്‍ ദിവസേനയുള്ള മരണ രേഖകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്താകമാനം 69,707 പുതിയ വൈറസ് കേസുകള്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ സ്ഥിരീകരിച്ച ആകെ കേസുകള്‍ വ്യാഴാഴ്ച നാല് ദശലക്ഷം കടന്നു.
read also : കോവിഡ് : സൗദിയില്‍ നിന്ന് വരുന്നത് ആശ്വാസ വാര്‍ത്ത
കോവിഡ് ട്രാക്കിംഗ് പ്രോജക്ടിന്റെ കണക്കനുസരിച്ച് 59,628 പേര് ബുധനാഴ്ച ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ഏപ്രില്‍ 15 ന് 59,940 എന്ന കൊടുമുടിക്ക് സമീപമാണ് അത്. കൂടുതല്‍ പരിശോധനകള്‍ കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിനെ വെളിപ്പെടുത്തുന്നുവെന്ന് പ്രസിഡന്റ് ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്,
Post Your Comments